ഓസ്‌കര്‍ അവാര്‍ഡിനെ നല്ല ചായ കുടിക്കുന്നതിനോടുപമിച്ച് സംഗീത സംവിധായകൻ എംഎം കീരവാണി. ഓസ്‌കർ ലഭിച്ചപ്പോഴുള്ള അനുഭവം പങ്കിടുമ്പോഴാണ് കീരവാണി പഴയ ഓർമകളും ഉപമകളും നന്ദി പ്രകടനവും നടത്തിയത്. 'ആർആർആറി'ലെ 'നാട്ടു നാട്ടു' ഗാനത്തിനാണ് കീരവാണിക്കും എഴുത്തുകാരൻ ചന്ദ്രബോസിനും ഓസ്‌കർ ലഭിച്ചതിന്‍റെ ഭാഗമായി നടത്തിയ അനുമോദന പരിപാടിയിലാണ് കീരവാണിയുടെ നന്ദി പ്രകടനം. ഹൈദരാബാദിലെ ശിൽപകലാവേദിയിൽ നടന്ന പരിപാടിയിൽ തെലങ്കാന മന്ത്രിമാരായ തലസനി ശ്രീനിവാസ് യാദവ്, ശ്രീനിവാസ് ഗൗഡ, സിനിമ മേഖലയിലെ പ്രമുഖർ എന്നിവർ പങ്കെടുത്തിരുന്നു.
'കീരവാണി പറയുന്നു':ചെന്നൈയിലെ പ്രസാദ് 70 എംഎം തിയേറ്ററിൽ വെച്ചാണ് ഞാൻ ആദ്യമായി സംഗീതം നല്‍കിയ ഗാനം റെക്കോഡ് ചെയ്‌തത്. ആ തിയേറ്റർ ഒരു ക്ഷേത്രം പോലെയാണ്. കൃഷ്‌ണം രാജുഗാരു (പ്രഭാസിന്‍റെ അമ്മാവൻ), സൂര്യനാരായണ രാജുഗാരു (പ്രഭാസിന്‍റെ അച്ഛൻ) എന്നിവർ ഞാൻ ഒരു പുതുമുഖമാണെന്ന് നോക്കാതെ എന്നെ അവിടെ ജോലി ചെയ്യാൻ അനുവദിച്ചു. ആ തിയേറ്ററിൽ പാട്ടുകൾ ചിട്ടപ്പെടുത്തിയ അനുഭവം അവിസ്‌മരണീയമാണ്.
ആ തിയേറ്റർ എനിക്ക് നല്‍കിയ അനുഭൂതി മധുരമാണെങ്കില്‍.... നല്ല ചായ കുടിക്കാൻ തോന്നുന്നത് പോലെയാണ് ഓസ്‌കര്‍. മധുരം കഴിച്ച് കഴിഞ്ഞ ശേഷം ചായ കുടിച്ചാൽ ചായയുടെ മധുരം അറിയാന്‍ കഴിയില്ല. അതിനെ കുറച്ചു കാണാൻ കഴിയില്ല. അവാർഡ് കിട്ടിയപ്പോൾ എനിക്ക് വലിയ ആവേശമൊന്നും ഉണ്ടായിരുന്നില്ല.
രാജമൗലിയുടെയും പ്രേംരക്ഷിതിന്‍റെയും കഠിനാധ്വാനം കൊണ്ടാണ് 'ആർആർആറി'ലെ ഗാനത്തിന് ഓസ്‌കാർ ലഭിച്ചതെന്ന് കീരവാണി പറഞ്ഞു. 'അവർ 'ആര്‍ആര്‍ആറി'ന്‍റെ തൂണുകൾ പോലെയാണ്. അതുകൊണ്ടാണ് ഞാനും ചന്ദ്രബോസും അവരെ പ്രതിനിധീകരിച്ച് അഭിനന്ദനങ്ങളും ബഹുമതികളും അനുമോദനങ്ങളും സ്വീകരിക്കുന്നത്.' -കീരവാണി പറഞ്ഞു.
ഗോൾഡൻ ഗ്ലോബ് അവാർഡ് ദാന ചടങ്ങിനിടയിലും അദ്ദേഹം ഇതേ കാര്യം പറഞ്ഞിരുന്നു. 'ഈ അവസരത്തിൽ സിനിമ ലോകം ഒന്നടങ്കം ഒത്തു ചേരുന്നതിൽ സന്തോഷമുണ്ട്. സിനിമ ലോകത്തെ മുഴുവൻ ഒരേ വേദിയിൽ വീണ്ടും വീണ്ടും കാണണമെന്ന് ആശംസിക്കുന്നു.