കേരളം

kerala

ETV Bharat / bharat

ഷിന്‍ഡെ വിഭാഗത്തില്‍ അസ്വാരസ്യം തുടങ്ങി, പത്തോളം എംഎല്‍എമാര്‍ താക്കറെ പക്ഷത്തേക്ക് മടങ്ങും : എംപി വിനായക് റാവത്ത് - വിനായക് റൗട്ട്

ഏക്‌നാഥ് ഷിന്‍ഡെ പക്ഷത്തുള്ള 10 എംഎല്‍എമാര്‍ ഉദ്ധവ് താക്കറെ പക്ഷത്തേക്ക് മടങ്ങുമെന്ന് വിനായക് റാവത്ത്. ഉദ്ധവ് താക്കറെയുടെ മഹാരാഷ്ട്ര സന്ദർശനം ജൂലൈ 9 മുതൽ.

Shivsena  shinde side  Thackery side  Shivsena mp Vinayak raut  MP Vinayak raut  ഷിന്‍ഡെ വിഭാഗത്തില്‍ അസ്യാരസ്യം തുടങ്ങി  പത്തോളം എംഎല്‍എമാര്‍ താക്കറെ പക്ഷത്തേക്ക് മടങ്ങും  എംപി വിനായക് റൗട്ട്  വിനായക് റൗട്ട്  ഏക്‌നാഥ് ഷിന്‍ഡെ
എംപി വിനായക് റൗട്ട്

By

Published : Jul 6, 2023, 10:59 PM IST

മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡയ്‌ക്കൊപ്പം പോയ നിരവധി എംഎല്‍എമാര്‍ താനുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെട്ടിട്ടുണ്ടെന്ന് ശിവസേന (ഉദ്ധവ് താക്കറേ വിഭാഗം) എംപി വിനായക് റാവത്ത്. പശ്ചിമ മഹാരാഷ്‌ട്ര, മറാത്ത്‌വാഡ, വിദർഭ എന്നിവിടങ്ങളിൽ നിന്നുള്ള പത്തോളം എംഎല്‍എമാരാണ് താനുമായി ബന്ധപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. വ്യാഴാഴ്‌ച രത്‌നഗിരിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്‍സിപിയെ പിളര്‍ത്തി അജിത് പവാറും മറ്റ് എട്ട് എംഎല്‍എമാരും സ്ഥാനമേറ്റതോടെ ഷിന്‍ഡെ വിഭാഗത്തില്‍ അസ്വാരസ്യങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും ഷിന്‍ഡെ വിഭാഗത്തിന്‍ നിന്നുള്ള ചില എംഎല്‍എമാര്‍ മാപ്പ് ചോദിക്കാന്‍ ആഗ്രഹിക്കുന്നതായി തനിക്ക് സന്ദേശങ്ങള്‍ അയച്ചിട്ടുണ്ടെന്നും പത്തോളം എംഎല്‍എമാര്‍ ഉദ്ധവ് താക്കറെ പക്ഷത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും എംപി പറഞ്ഞു.

സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ അടിയൊഴുക്കുകളാണ് ഇപ്പോൾ നടക്കുന്നത്. ചില എംഎൽഎമാർ മാതോശ്രീയിലേക്ക് മടങ്ങാൻ തയ്യാറാണെന്നും പറയപ്പെടുന്നു. അജിത് പവാർ സത്യപ്രതിജ്ഞ ചെയ്‌ത ദിവസം മുതൽ ഷിൻഡെ ഗ്രൂപ്പിലെ എം.എൽ.എമാർക്കിടയിൽ പിരിമുറുക്കം വർധിച്ചിട്ടുണ്ടെന്ന് എം.പി വിനായക് റാവത്ത് പറഞ്ഞു.

ജൂലൈ 9 മുതൽ ഉദ്ധവ് താക്കറെ മഹാരാഷ്ട്ര സന്ദർശിക്കും. യവത്മാൽ, അമരാവതി, നാഗ്‌പൂർ എന്നിവിടങ്ങളിലേക്ക് രണ്ട് ദിവസത്തെ പര്യടനമായിരിക്കും ഇത്. ജൂലൈ 13, 14 തീയതികളിൽ ഹിംഗോലിയിലും പർഭാനിയിലും സന്ദർശനം നടത്തുമെന്ന് എംപി വിനായക് റാവത്ത് അറിയിച്ചു.

മഹാരാഷ്‌ട്രയിലെ എന്‍സിപി പിളര്‍പ്പ് : എന്‍സിപിയിലെ അധികാര തര്‍ക്കമാണ് പാര്‍ട്ടിയുടെ പിളര്‍പ്പിന് പ്രധാന കാരണമായത്. എന്‍സിപി വിമത നേതാവ് പ്രഫുല്‍ പട്ടേലിനെയും ശരത് പവാറിന്‍റെ മകളും എംപിയുമായ സുപ്രിയ സുലെയെയും എന്‍സിപി വര്‍ക്കിങ് പ്രസിഡന്‍റുമാരാക്കി പ്രഖ്യാപിച്ചത് മുതലാണ് പ്രശ്‌നങ്ങള്‍ തലപൊക്കി തുടങ്ങിയത്. ഡല്‍ഹിയില്‍ ചേര്‍ന്ന എന്‍സിപിയുടെ യോഗത്തിലാണ് ഇരുവരെയും വര്‍ക്കിങ് പ്രസിഡന്‍റുമാരാക്കിയുള്ള പ്രഖ്യാപനം ഉണ്ടായത്.

പാര്‍ട്ടി അധ്യക്ഷനായ ശരദ് പവാറാണ് ഇരുവരെയും എന്‍സിപി വര്‍ക്കിങ് പ്രസിഡന്‍റുമാരായി പ്രഖ്യാപിച്ചത്. നിലവില്‍ ശരദ് പവാര്‍ സ്ഥാനം ഒഴിയണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും അജിത് പവാര്‍ എന്‍സിപി അധികാരത്തിലെത്തി പിടിക്കാന്‍ ശ്രമിക്കുന്നതിനും ഇടയിലാണ് വര്‍ക്കിങ് പ്രസിഡന്‍റ് പ്രഖ്യാപനം. അധികാരം മോഹത്തിലിരിക്കുന്ന അജിത് പവാറിനെ അത് ഏറെ ചൊടിപ്പിച്ചു.

also read:NCP | എണ്‍പത്തിരണ്ടോ തൊണ്ണൂറ്റിരണ്ടോ ആകട്ടെ , എൻസിപി അധ്യക്ഷൻ താനെന്ന് ശരദ് പവാര്‍ ; അജിത് പവാര്‍ പക്ഷത്തെ പുറത്താക്കി

അജിത് പവാര്‍ നേതൃ നിരയിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരിക്കെയുള്ള ഈ പ്രഖ്യാപനം പിന്നീട് എന്‍സിപിയുടെ പിളര്‍പ്പിലേക്ക് എത്തുകയായിരുന്നു. എന്‍സിപി പിളര്‍പ്പിന് പിന്നാലെ അജിത് പവാര്‍ ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായി അധികാരമേറ്റു. അജിത് പവാറിനൊപ്പം എട്ട് എംഎല്‍എമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്‌തു. തന്നെ പിന്തുണയ്‌ക്കുന്ന എംഎല്‍എമാര്‍ക്കൊപ്പം രാജ്‌ഭവനിലെത്തിയ അജിത് പവാര്‍ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരുടെ സാന്നിധ്യത്തില്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു.

ABOUT THE AUTHOR

...view details