കേരളം

kerala

ETV Bharat / bharat

രാജ്യത്തെ എംഎല്‍എമാരുടെ ആസ്‌തി 54,000 കോടി രൂപ; 3 വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വാര്‍ഷിക ബജറ്റിനേക്കാള്‍ കൂടുതല്‍ - MLAs assets in India exceed combined annual budget

മൂന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ 2023 - 24ലെ വാർഷിക ബജറ്റ് തുക 49,103 കോടി രൂപയാണെന്നാണ് ഔദ്യോഗിക കണക്കുകള്‍

MLAs assets in India exceed combined annual budget  രാജ്യത്തെ എംഎല്‍എമാരുടെ ആസ്‌തി  വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വാര്‍ഷിക ബജറ്റ്
രാജ്യത്തെ എംഎല്‍എമാരുടെ ആസ്‌തി

By

Published : Aug 1, 2023, 10:52 PM IST

രാജ്യത്തെ മുഴുവന്‍ നിയമസഭകളിലെയും എംഎല്‍എമാര്‍ക്ക് 54,000 കോടി രൂപയുടെ ആസ്‌തിയെന്ന് റിപ്പോർട്ട്. ഇത് മൂന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ 2023 - 24ലെ വാർഷിക ബജറ്റിനേക്കാൾ കൂടുതലാണെന്നത് അമ്പരപ്പിക്കുന്നതാണ്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) ആൻഡ് നാഷണൽ ഇലക്ഷൻ വാച്ച് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ വിവരം.

28 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 4001 സിറ്റിങ് എംഎൽഎമാരുടെ ആസ്‌തി 100 കോടി രൂപയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നാഗാലാൻഡ്, മിസോറാം, സിക്കിം എന്നീ മൂന്ന് സംസ്ഥാനങ്ങളുടെ 2023 - 24ലെ വാർഷിക ബജറ്റ് തുക 49,103 കോടി രൂപയാണ്. നാഗാലാൻഡിന്‍റെ 2023 - 24ലെ വാർഷിക ബജറ്റ് 23,086 കോടി രൂപയും മിസോറാമിന്‍റേത് 14,210 കോടി രൂപയും സിക്കിമിന്‍റേത് 11,807 കോടി രൂപയുമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുന്‍പ് എംഎൽഎമാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ നിന്നാണ് വിവരം ശേഖരിച്ചത്.

DK Shivakumar |1400 കോടിയുടെ ആസ്‌തി, ഡി കെ ശിവകുമാർ ഇന്ത്യയിലെ ഏറ്റവും ധനികനായ എംഎൽഎയെന്ന് റിപ്പോര്‍ട്ട്

28 സംസ്ഥാന നിയമസഭകളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 4,033 എംഎൽഎമാരിൽ 4001 പേരുടേയും സാമ്പത്തിക കണക്കുകള്‍ വിശകലനം ചെയ്‌തിട്ടുണ്ട്. 2023 ജൂലൈ 15നാണ് ഇതുസംബന്ധിച്ച കണക്ക് പുറത്തുവിട്ടത്. റിപ്പോർട്ട് അനുസരിച്ച്, സംസ്ഥാന അസംബ്ലികളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഒരു സിറ്റിങ് എംഎൽഎയുടെ ശരാശരി ആസ്‌തി 13.63 കോടി രൂപയാണ്.

പാർട്ടി അടിസ്ഥാനത്തില്‍ ശരാശരി ആസ്‌തി: 1,356 ബിജെപി എംഎൽഎമാരില്‍ ഒരു എംഎൽഎയുടെ ശരാശരി ആസ്‌തി 11.97 കോടി രൂപയാണ്. 719 കോണ്‍ഗ്രസ് എംഎൽഎമാർ: 21.97 കോടി രൂപ, 227 തൃണമൂല്‍ എംഎൽഎമാർ: 3.51 കോടി രൂപ, 161 എഎപി എംഎൽഎമാർ 10.20 കോടി രൂപ എന്നിങ്ങനെയാണ് കണക്ക്. കൂടാതെ 146 വൈഎസ്ആർസിപി എംഎൽഎമാരുടെ ശരാശരി ആസ്‌തി 23.14 കോടി രൂപയാണെന്നും എഡിആർ റിപ്പോർട്ട് വ്യക്തമാക്കുന്നു. 26 പ്രാദേശിക പാർട്ടികൾക്ക് 189.801 കോടി രൂപയാണ് സംഭാവന ലഭിച്ചത്. ഇതില്‍ ബിആർഎസ് പാര്‍ട്ടിയാണ് മുന്നിൽ.

സിറ്റിങ് എംഎൽഎമാരുടെ പാർട്ടി തിരിച്ചുള്ള ആസ്‌തി: 1,356 ബിജെപി എംഎൽഎമാരുടെ ആകെ ആസ്‌തി 16,234 കോടി രൂപ, 719 കോണ്‍ഗ്രസ് എംഎൽഎമാർ: 15,798 കോടി രൂപ. 146 വൈഎസ്ആർസിപി എംഎൽഎമാർ: 3,379 കോടി രൂപ. 131 ഡിഎംകെ എംഎൽഎമാർ: 1,663 കോടി രൂപ. 161 എഎപി എംഎൽഎമാര്‍ ആകെ ആസ്‌തി 1,642 കോടി രൂപ എന്നിങ്ങനെ കണക്കുകള്‍ പറയുന്നു.

READ MORE |MLAs Assets | എംഎൽഎംമാരുടെ ആസ്‌തി വിവരം പുറത്ത്; 3 പേർക്ക് 1000 കോടിക്ക് മുകളിൽ, കുറവുള്ള സംസ്ഥാനങ്ങളില്‍ കേരളവും

ABOUT THE AUTHOR

...view details