വാരാണസി:ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ ഒറ്റകക്ഷിയായി മത്സരിക്കുമെന്ന് ജനസത്ത ദൾ ലോക്‌താന്ത്രിക് അധ്യക്ഷനും എംഎൽഎയുമായ രാജ ഭയ്യ എന്ന രഘു രാജ് പ്രതാപ് സിങ്. മറ്റ് രാഷ്ട്രീയ പാർട്ടികളുമായുള്ള സഖ്യം സംബന്ധിച്ച് ചർച്ചകൾ നടക്കുന്നില്ലെന്നും യുപി തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനമെന്നും രഘു രാജ് പ്രതാപ് സിങ് അറിയിച്ചു.
തെരഞ്ഞെടുപ്പിന് മുൻപ് വാരാണസിയിലെ സങ്കട് മോചൻ ക്ഷേത്രത്തിൽ ദർശനം നടത്തുകയായിരുന്നു അദ്ദേഹം. താൻ ബാബ വിശ്വനാഥ ക്ഷേത്രം സന്ദർശിച്ചുവെന്നും കാശിധാം ക്ഷേത്ര പരിസരത്ത് നിരവധി വികസന പ്രവർത്തനങ്ങൾ കാണാൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.