കേരളം

kerala

ETV Bharat / bharat

MLA Offers Shaved Hair To Ashok Gehlot: 'നിങ്ങളിലുള്ള വിശ്വാസം മരിച്ചു, മുടി മുറിച്ച് അയച്ചുതരാം'; ഗെലോട്ടിന് കത്തെഴുതി ഭരത് സിങ് - കോട്ട ഹെറിറ്റേജ് റിവർഫ്രണ്ട്

Rajasthan MLA Bharat Singh Offers Shaved Hair To CM Ashok Gehlot: സംഗോഡ് എംഎല്‍എ ഭരത് സിങ്ങാണ് അശോക്‌ ഗെലോട്ടിനെതിരെ രൂക്ഷമായ പരിഹാസവുമായി കത്തയച്ചത്

Rajasthan  Bharat Singh  Rajasthan CM  Letter To Ashok Gehlot  Sangod MLA  നിങ്ങളിലുള്ള വിശ്വാസം മരിച്ചു  നിങ്ങളിലുള്ള വിശ്വാസം മരിച്ചു  ഗെലോട്ടിന് കത്തെഴുതി ഭരത് സിങ്  ഭരത് സിങ്  രാജസ്ഥാന്‍ മുഖ്യമന്ത്രി  രാജസ്ഥാന്‍  മുഖ്യമന്ത്രി  കോട്ട ഹെറിറ്റേജ് റിവർഫ്രണ്ട്  ഖനന മന്ത്രി
MLA Offers Shaved Hair To Ashok Gehlot

By ETV Bharat Kerala Team

Published : Sep 13, 2023, 10:06 AM IST

Updated : Sep 13, 2023, 1:29 PM IST

കോട്ട: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക്‌ ഗെഹ്‌ലോട്ടിനെതിരെ (Rajasthan CM Ashok Gehlot) രൂക്ഷമായ പരിഹാസുമായി സംഗോഡ് എംഎല്‍എ (Sangod MLA) ഭരത് സിങ് (Bharat Singh). ഗെലോട്ടിലുള്ള വിശ്വാസം മരിച്ചുവെന്നും പരിഹാരമായി താന്‍ തന്‍റെ മുടി മുറിച്ച് അയച്ചുനല്‍കാമെന്നുമായിരുന്നു ഭരത് സിങ്ങിന്‍റെ പരിഹാസം. അശോക്‌ ഗെലോട്ടിനയച്ച കത്തിലായിരുന്നു (Letter To Ashok Gehlot) അദ്ദേഹം ഇത്തരത്തില്‍ കുറിച്ചത്.

ചൊവ്വാഴ്‌ച കോട്ട ഹെറിറ്റേജ് റിവർഫ്രണ്ട് ഉദ്‌ഘാടനം ചെയ്യാനിരിക്കുകയായിരുന്നു മുഖ്യമന്ത്രി അശോക്‌ ഗെലോട്ട്. എന്നാല്‍ അദ്ദേഹം ഉദ്‌ഘാടനത്തിന് എത്തിയിരുന്നില്ല. ഉദ്‌ഘാടനത്തിന് അദ്ദേഹം എത്തുന്നതിന് മുമ്പ് ആശംസയറിയിച്ച് കൊണ്ട് എഴുതിയ കത്തിലാണ് ഭരത് സിങ് പരിഹാസങ്ങളും കുറിച്ചത്.

കത്തിലെ പരിഹാസം: നദീതീരത്തിന്‍റെ ഉദ്ഘാടനത്തിന് ഞാൻ ആശംസകൾ നേരുന്നു. അശോക് ഗെലോട്ട് ഗാന്ധിയൻ പ്രത്യയശാസ്‌ത്രം മനസിൽ സൂക്ഷിക്കുന്നു, എന്നാൽ ഖനന മന്ത്രി പ്രമോദ് ജെയിൻ ഭയത്തിലാണ്. അശോക് ഗെലോട്ടിലുള്ള വിശ്വാസം മരിച്ചിരിക്കുന്നു. അതുകൊണ്ട് ഞാന്‍ എന്‍റെ മുടി മുറിച്ച് അദ്ദേഹത്തിന് സമര്‍പ്പിക്കുമെന്നും ഭരത് സിങ് കത്തില്‍ കുറിച്ചു. മഹാത്മാഗാന്ധിയെ ഓർക്കുകയും ഏഴ് പാപങ്ങളെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുക. മുഖ്യമന്ത്രി സ്ഥാനം ശാശ്വതമല്ലെന്നും അദ്ദേഹം കത്തില്‍ കൂട്ടിച്ചേര്‍ത്തു.

Also Read:സംസാരിക്കുന്നതിനിടെ മൈക്ക് പണിമുടക്കി, വലിച്ചെറിഞ്ഞ് അശോക് ഗെലോട്ട്; വേദിയില്‍ വച്ച് എസ്‌പിക്കും കലക്‌ടര്‍ക്കും ശകാരവും

ഗെലോട്ടിന് കാരണം കാണിക്കല്‍ നോട്ടിസും :അടുത്തിടെക്രിമിനൽ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാത്പ‌ര്യ ഹർജിയിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് രാജസ്ഥാൻ ഹൈക്കോടതി കാരണം കാണിക്കൽ നോട്ടിസ് അയച്ചിരുന്നു. ജസ്റ്റിസ് എംഎം ശ്രീവാസ്‌തവ, ജസ്റ്റിസ് അശുതോഷ് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് അഭിഭാഷകനായ ശിവചരൺ ഗുപ്‌ത സമർപ്പിച്ച പൊതുതാത്പ‌ര്യ ഹർജിയിൽ ഗെലോട്ടിന് കാരണം കാണിക്കൽ നോട്ടിസയച്ചത്. മൂന്ന് ആഴ്‌ചക്കകം മറുപടി നൽകണമെന്നാണ് നോട്ടിസിലെ ആവശ്യം. അതേസമയം കേസിൽ കോടതി ഒക്‌ടോബർ മൂന്നിന് വാദം കേൾക്കും.

ജയ്‌പൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയായിരുന്നു അശോക് ഗെലോട്ട് വിവാദ പ്രസ്‌താവന നടത്തിയത്. ഇന്ന് ജുഡീഷ്യറിയിൽ അഴിമതി വ്യാപകമാണെന്നും ചില അഭിഭാഷകർ തന്നെ വിധി രേഖാമൂലം തീരുമാനിക്കുകയും അതേ വിധി പ്രസ്‌താവിക്കുകയും ചെയ്യുന്നതായി ഞാൻ കേട്ടിട്ടുണ്ടെന്നുമായിരുന്നു രാജസ്ഥാൻ മുഖ്യമന്ത്രിയുടെ പ്രസ്‌താവന. ഗെലോട്ടിന്‍റെ പ്രസ്‌താവന ബാർ, അഭിഭാഷക സംഘടനകൾക്കിടയിൽ വലിയ പ്രതിഷേധത്തിനും കാരണമായി. ഇതിന് പിന്നാലെ സംസ്ഥാനത്തെ എല്ലാ കോടതികളിലും രാജസ്ഥാൻ ഹൈക്കോടതി ലോയേഴ്‌സ് അസോസിയേഷൻ ഒരു ദിവസത്തെ പണിമുടക്കും പ്രഖ്യാപിച്ചിരുന്നു.

മാത്രമല്ല പൊതു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഗെലോട്ട് പ്രസ്‌താവന നടത്തിയതെന്നും രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസിനയച്ച കത്തിൽ അസോസിയേഷൻ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെ തുടർന്നാണ് അശേക് ഗെലോട്ടിനെതിരെ അഭിഭാഷകനായ ശിവചരൺ ഗുപ്‌ത പൊതുതാത്പ‌ര്യ ഹർജി നൽകിയത്.

Also Read:Ashok Gehlot on Kota students suicides 'വിദ്യാർഥികളുടെ ആത്മഹത്യകൾ വർധിക്കുന്നു, മാതാപിതാക്കളും കുറ്റക്കാർ'; രാജസ്ഥാൻ മുഖ്യമന്ത്രി

Last Updated : Sep 13, 2023, 1:29 PM IST

ABOUT THE AUTHOR

...view details