പട്‌ന :ജാതി സെന്‍സസ് കണക്കുകള്‍ പ്രകാരം ബിഹാറില്‍ ഹിന്ദുക്കളുടെ എണ്ണം 82 ശതമാനമാണെന്നും അതുകൊണ്ട് ഹിന്ദു സംസ്ഥാനമായി പ്രഖ്യാപിക്കണമെന്നും ബിജെപി എംഎല്‍എ ഹരി ഭൂഷണ്‍ താക്കൂര്‍ ബചൗള്‍ (BJP MLA Haribhushan Thakur). ബിഹാറില്‍ ഹിന്ദുക്കള്‍ക്ക് ആധിപത്യം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംഎല്‍എ ഹരി ഭൂഷണ്‍ താക്കൂര്‍ ബചൗള്‍.
ജനങ്ങള്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ ജാതി എന്നത് നിലനില്‍ക്കില്ലെന്നും അടുത്തിടെയായി മുസ്‌ലിം ജനസംഖ്യയിലും വലിയ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജാതി സെന്‍സസ് റിപ്പോര്‍ട്ട് പുറത്ത് വിട്ട് ബിഹാര്‍ സര്‍ക്കാര്‍ രാഷ്‌ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നത് എങ്ങനെയെന്ന് ഞങ്ങള്‍ക്ക് മാത്രമേ അറിയൂ. ബിഹാറിലെ ജനങ്ങള്‍ക്കും അതറിയാമെന്നും സമയമാകുമ്പോള്‍ ഇതെല്ലാം വ്യക്തമാകുമെന്നും എംഎല്‍എ പറഞ്ഞു. (MLA Haribhushan Thakur About Caste Survey)
മുസ്ലിങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് ബിഹാര്‍ സര്‍ക്കാറിന്‍റെ ജനസംഖ്യ നിയന്ത്രണവും ആരോഗ്യ പദ്ധതികളും എവിടെ പോയെന്നും എംഎല്‍എ ചോദിച്ചു. ഇത് ഗൗരവതരമായി പരിഗണിക്കേണ്ട വിഷയമാണെന്നും എംഎല്‍എ ഹരി ഭൂഷണ്‍ താക്കൂര്‍ ബചൗള്‍ കൂട്ടിച്ചേര്‍ത്തു. ജാതി സെന്‍സസ് റിപ്പോര്‍ട്ടിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട് രാഷ്‌ട്രീയ പാര്‍ട്ടികളുടെ ചോദ്യങ്ങളും വാദപ്രതിവാദങ്ങളും അരങ്ങേറുന്നതിനിടെയാണ് എംഎല്‍എയുടെ പ്രതികരണം. ജാതി സെന്‍സസ് റിപ്പോര്‍ട്ട് പ്രകാരം പുറത്ത് വിട്ട കണക്കുകള്‍ സര്‍ക്കാറിനെ സ്വാധീച്ച് പലരും മാറ്റം വരുത്താന്‍ ശ്രമം നടക്കുന്നുവെന്നും വിവിധയിടങ്ങളില്‍ നിന്നും ആരോപണം ഉയരുന്നുണ്ട്. ബിജെപി നേതാക്കള്‍ അടക്കമുള്ളവര്‍ ഇക്കാര്യത്തില്‍ ആശങ്കയിലാണ് - അദ്ദേഹം പറഞ്ഞു.