ചണ്ഡീഗഡ്: മുന്‍ എംഎല്‍എമാര്‍ക്ക് ഇനിമുതല്‍ ഒറ്റ ടേമിലെ പെന്‍ഷൻ മാത്രമാണ് ലഭിക്കുകയെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗ്‌വന്ത് സിങ് മാന്‍. മുന്‍ എംഎല്‍എ മാര്‍ രണ്ടോ അതിലധികമോ തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചിട്ടുണ്ടാകാം, എന്നാല്‍ ഇനി മുതല്‍ അവര്‍ക്ക് ഒരു അവസരത്തിലെ പെന്‍ഷന്‍ മാത്രമേ ലഭിക്കൂവെന്ന് അദ്ദേഹം വ്യക്‌തമാക്കി. ഇങ്ങനെ ലാഭിക്കുന്ന പണം ഇനിമുതല്‍ ജനങ്ങളുടെ ക്ഷേമത്തിനായി ചെലവഴിക്കുമെന്നും വീഡിയോ സന്ദേശത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
മുന്‍ എംഎല്‍എമാര്‍ക്ക് ഒറ്റ ടേമിലെ പെന്‍ഷന്‍ മാത്രം; പ്രഖ്യാപനവുമായി പഞ്ചാബ് മുഖ്യമന്ത്രി
11 തവണ നിയമസഭാംഗമായ അകാലിദള്‍ (SAD) നേതാവ് പ്രകാശ് സിംഗ് ബാദൽ മുൻ എംഎൽഎ എന്ന നിലയിൽ പെൻഷൻ സ്വീകരിക്കില്ലെന്ന് പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനവുമായി പഞ്ചാബ് മുഖ്യമന്ത്രി രംഗത്തെത്തിയത്.
പഞ്ചാബ് മുഖ്യമന്ത്രി
11 തവണ നിയമസഭാംഗമായ അകാലിദള്‍ (SAD) നേതാവ് പ്രകാശ് സിംഗ് ബാദൽ മുൻ എംഎൽഎ എന്ന നിലയിൽ പെൻഷൻ സ്വീകരിക്കില്ലെന്ന് പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനവുമായി പഞ്ചാബ് മുഖ്യമന്ത്രി രംഗത്തെത്തിയത്. പല ടേമിലെ പെന്‍ഷന്‍ വിതരണം ചെയ്യുന്നത് സംസ്ഥാന ഖജനാവിന് കടുത്ത സാമ്പത്തിക നഷ്‌ടം വരുത്തുമെന്നും അദ്ദേഹം സന്ദേശത്തില്‍ വ്യക്‌തമാക്കി.
Also read: തമിഴ്‌നാട്ടില്‍ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ പഞ്ചായത്ത് സെക്രട്ടറി സത്യപ്രതിജ്ഞ ചെയ്‌തു