കേരളം

kerala

ETV Bharat / bharat

അറസ്റ്റ് ചെയ്‌ത മത്സ്യത്തൊഴിലാളികളെ ഉടന്‍ വിട്ടുനൽകണം: വിദേശ കാര്യമന്ത്രിക്ക് കത്തയച്ച് സ്റ്റാലിൻ - Sri Lankan Navy Arrested Indians

Tamilnadu Fisherman's Arrested by Sri Lankan Navy : മൂന്ന് ദിവസമായി ഇന്ത്യൻ നാവികരെ തുടരെ തുടരെ അറസ്റ്റ് ചെയ്യുന്നതിൽ തമിഴ്‌നാട്ടിലെ മത്സ്യ തൊഴിലാളികൾക്ക് ആശങ്ക.

MK Stalin letter to Jaishankar  ഇന്ത്യക്കാർ ശ്രീലങ്കയിൽ പിടിയിൽ  Sri Lankan Navy Arrested Indians  മത്സ്യ തൊഴിലാളികൾ ശ്രീലങ്കയിൽ  തമിഴ്നാട് തൊഴിലാളികൾ ശ്രീലങ്കയിൽ
Mk Stalin Sent a letter to Dr. S. Jaishankarn to release apprehended fishermen and their fishing boats in Sri Lanka

By ETV Bharat Kerala Team

Published : Jan 18, 2024, 2:34 PM IST

തമിഴ്‌നാട്: ശ്രീലങ്കയിൽ നാവിക സേനയുടെ പിടിയിലായ മത്സ്യത്തൊഴിലാളികളെയും ബോട്ടുകളും അടിയന്തരമായി വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കത്തയച്ചു (Tamil Nadu Fishermen Arrested by Sri Lankan Navy). വളരെ വേദനയോടെയും ആശങ്കയോടെയുമാണ് കത്ത് എഴുതുന്നത്. ഈ പ്രശ്‌നത്തിലേക്ക് നിങ്ങളുടെ ശ്രദ്ധ കേന്ദീകരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നുവെന്നും സ്റ്റാലിൻ കത്തില്‍ പറഞ്ഞു.

ശ്രീലങ്കൻ നേവി ജനുവരി 16 ന് No.IND-TN-06-MM-870. എന്ന നമ്പർ രജിസ്‌ട്രേഷനിലുള്ള യന്ത്രവത്‌കൃത ബോട്ടിനൊപ്പം പിടിച്ചുവെച്ച മത്സ്യത്തൊഴിലാളികൾ നാഗപട്ടണത്തിൽ നിന്ന് ജനുവരി 13 ന് മത്സ്യ ബന്ധനത്തിനായി കടലിൽ പോയവർ ആണ്. അനധികൃതമായി സമുദ്രാതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയെന്നാരോപിച്ചാണ് ശ്രീലങ്കൻ കടലിൽ നിന്ന് 18 ഇന്ത്യൻ മത്സ്യതൊഴിലാളികളെ ശ്രീലങ്കൻ നേവി അറസ്റ്റ് ചെയ്‌തത്.

അതേ സമയം രാമനാഥപുരത്തെ പാമ്പയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളും അവരുടെ IND-TN-10-MM-2673, IND-TN-10-MM-2677 എന്നീ രജിസ്ട്രേഷൻ നമ്പറുകളുള്ള രണ്ട് യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളും കഴിഞ്ഞ ദിവസം ശ്രീലങ്കൻ നാവികസേനയുടെ പിടിയിലായിട്ടുണ്ട്. ഇത് മൂന്ന് ദിവസങ്ങളിലായാണ് ശ്രീലങ്കൻ നേവി തമിഴ്‌ നാട് മത്സ്യതൊഴിലാളികളെ തുടരെ തുടരെ അറസ്റ്റ് ചെയ്യുന്നത്.

അത് കാരണം മത്സ്യ ബന്ധനത്തെ മാത്രം ഉപജീവന മാർഗമാക്കിയിട്ടുള്ള തൊഴിലാളികൾ വളരെ ആശങ്കയിലാണ്. അറസ്റ്റിൽ ഇളവില്ലെന്ന് തോന്നുന്നു. ഈ ഏകപക്ഷീയമായ അറസ്റ്റുകളിൽ നിന്നും ബോട്ടുകൾ തടങ്കലില്‍ വെക്കുന്നതിൽ നിന്നും പിന്മാറണമെന്നും കസ്റ്റഡിയിലുള്ള എല്ലാ ബോട്ടുകളും മത്സ്യതൊഴിലാളികളെയും മോചിതരാക്കണം എന്നും സ്റ്റാലിൽ കത്തിൽ പറഞ്ഞു.

ABOUT THE AUTHOR

...view details