കേരളം

kerala

ETV Bharat / bharat

MK Stalin Honours Organ Donors: അവയവദാതാക്കളുടെ സംസ്‌കാര ചടങ്ങുകൾ സംസ്ഥാന ബഹുമതിയോടെ; ആദരമറിയിച്ച് എംകെ സ്‌റ്റാലിന്‍ - മസ്‌തിഷ്ക മരണം

MK Stalin announces State Honor To The Funerals Of Organ Donors: മികച്ച സംസ്ഥാന ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്‍റ് ഓർഗനൈസേഷനുള്ള നാഷണല്‍ ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്‍റ്  ഓർഗനൈസേഷന്‍റെ (NOTTO) അവാര്‍ഡ് അടുത്തിടെ തമിഴ്‌നാടാണ് കരസ്ഥമാക്കിയിരുന്നത്

MK Stalin  MK Stalin Honours Organ Donors  Organ Donors  State Honor  Funerals Of Organ Donors  അവയവദാതാക്കളുടെ സംസ്‌കാര ചടങ്ങുകൾ  സ്‌റ്റാലിന്‍  തമിഴ്‌നാട്  മസ്‌തിഷ്ക മരണം  മലയാളം
MK Stalin Honours Organ Donors

By ETV Bharat Kerala Team

Published : Sep 23, 2023, 7:30 PM IST

ചെന്നൈ: അവയവദാതാക്കള്‍ക്ക് ആദരവ് അറിയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്‍. അവയവ ദാനത്തിലൂടെ നൂറുകണക്കിന് രോഗികൾക്ക് ജീവൻ നൽകുന്നതിൽ തമിഴ്‌നാട് രാജ്യത്തെ മുൻനിര സംസ്ഥാനമായി തുടരുന്നതായും സ്‌റ്റാലിന്‍ അറിയിച്ചു. മസ്‌തിഷ്ക മരണം സംഭവിച്ച കുടുംബാംഗങ്ങളുടെ ദാരുണമായ അവസ്ഥ മനസിലാക്കി അവയവങ്ങൾ ദാനം ചെയ്യാൻ മുന്നോട്ട് വരുന്ന കുടുംബങ്ങളുടെ നിസ്വാർത്ഥ ത്യാഗമാണ് ഈ നേട്ടം സാധ്യമാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാര്‍ ബഹുമതി നല്‍കും:അനേകം ജീവനുകള്‍ രക്ഷിക്കുന്നതിനായി സ്വന്തം അവയവങ്ങൾ ദാനം ചെയ്‌തവരെ ആദരിക്കുന്നതിനൊപ്പം, മരണത്തിന് മുമ്പ് തന്നെ അവയവങ്ങൾ ദാനം ചെയ്യുന്നവരുടെ സംസ്‌കാര ചടങ്ങുകൾ ഇനി മുതല്‍ സംസ്ഥാന ബഹുമതിയോടെ നടത്തുമെന്നും എംകെ സ്‌റ്റാലിന്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ വലിയ കയ്യടികളോടെയാണ് തമിഴ്‌ ജനത ഏറ്റെടുത്തത്. മാത്രമല്ല സര്‍ക്കാരിന്‍റെ ഈ പ്രഖ്യാപനത്തെ പട്ടാലി മക്കള്‍ കച്ഛി (പിഎംകൈ) അധ്യക്ഷനും രാജ്യസഭാംഗവുമായ അന്‍പുമണി രാമദോസും പ്രശംസിച്ചു.

അതേസമയം മികച്ച സംസ്ഥാന ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്‍റ് ഓർഗനൈസേഷനുള്ള നാഷണല്‍ ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്‍റ് ഓർഗനൈസേഷന്‍റെ (NOTTO) അവാര്‍ഡ് അടുത്തിടെ തമിഴ്‌നാടാണ് കരസ്ഥമാക്കിയിരുന്നത്. അതായത് ഔദ്യോഗിക കണക്കുകള്‍ പ്രകാരം മരണപ്പെട്ടവരുടെ അവയവ മാറ്റിവയ്ക്കൽ പ്രോഗ്രാമിന്‍റെ ഭാഗമായി 2008 മുതല്‍ 1706 അവയവദാതാക്കളാണ് സംസ്ഥാനത്തുള്ളത്. ഇതിനിടെ 786 ഹൃദയങ്ങൾ, 801 ശ്വാസകോശങ്ങൾ, 1566 കരളുകൾ, 3047 വൃക്കകൾ, 37 പാൻക്രിയാസ്, ആറ് ചെറുകുടലുകൾ, രണ്ട് വയറുകളും നാല് കൈകളും മാറ്റിവച്ചിരുന്നു. മാത്രമല്ല നിലവില്‍ സംസ്ഥാനത്തെ 40 സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് അവയവം വീണ്ടെടുക്കൽ ലൈസൻസുമുണ്ട്.

മലയാളം പറഞ്ഞ് സ്‌റ്റാലിന്‍: ശനിയാഴ്‌ച (23.09.2023) തന്നെ 'സ്‌പീക്കിങ് ഫോര്‍ ഇന്ത്യ' എന്ന തന്‍റെ പോഡ്‌കാസ്‌റ്റിലൂടെ കേന്ദ്രത്തില്‍ അധികാരത്തിലുള്ള ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആരംഭിച്ച വിവിധ പദ്ധതികളിലെ ക്രമക്കേടുകളെ കുറിച്ചും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്‍ തുറന്നടിച്ചിരുന്നു. പോഡ്‌കാസ്‌റ്റിന്‍റെ രണ്ടാം എപ്പിസോഡായ ഇതിലൂടെ തമിഴ്‌നാട്ടിലുള്ള വനിതകള്‍ക്ക് 1000 രൂപ വീതം ലഭ്യമാക്കുന്ന കലൈഞ്‌ജര്‍ മഗളിര്‍ ഉറിമൈ പദ്ധതിയുടെ ഉദ്‌ഘാടനവും ഡിഎംകെ സര്‍ക്കാരിന്‍റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഫ്ലാഗ്‌ ഓഫ് കര്‍മവും അദ്ദേഹം നിര്‍വഹിച്ചു. പതിവിന് വിപരീതമായി പോഡ്‌കാസ്‌റ്റിന്‍റെ മലയാളം പതിപ്പിന്‍റെ തുടക്കം സ്‌റ്റാലിന്‍ ആരംഭിച്ചത് മലയാളം പറഞ്ഞുതന്നെയായിരുന്നു. നമസ്‌കാരം പറഞ്ഞുതുടങ്ങിയ അദ്ദേഹം പോഡ്‌കാസ്‌റ്റിന്‍റെ രണ്ടാം പതിപ്പിലേക്ക് ജനങ്ങളുടെ ശ്രദ്ധയും ക്ഷണിച്ചു.

കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച്: കലൈഞ്‌ജര്‍ മഗളിര്‍ ഉറിമൈ തിട്ടം ആരംഭിച്ചയുടനെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ഒരു ചിത്രം നിങ്ങളുമായി പങ്കുവയ്‌ക്കുന്നു. ഒരമ്മ ചോദിക്കുന്ന ചോദ്യമാണിത്. ഞങ്ങളുടെ മുഖ്യമന്ത്രി പ്രഖ്യാപിച്ച ആയിരം രൂപ കയ്യിലെത്തി. പ്രധാനമന്ത്രി വാഗ്‌ദാനം ചെയ്‌ത 15 ലക്ഷം എന്തായി? എന്നുതുടങ്ങുന്നതായിരുന്നു സ്‌റ്റാലിന്‍റെ മലയാളം.

തൊട്ടുപിന്നാലെ 2014ലും 2019ലും വഞ്ചിക്കപ്പെട്ടതുപോലെ 2024ലും നമ്മുടെ രാജ്യം കബളിപ്പിക്കപ്പെടരുതെന്നും സ്റ്റാലിൻ പറഞ്ഞു. 60 വർഷം കോൺഗ്രസ് പാർട്ടിയാണ് ഇന്ത്യ ഭരിച്ചതെന്ന് മോദി പറഞ്ഞു. എനിക്ക് 60 മാസം തരൂ എന്നും ഞാൻ ഇന്ത്യയെ വികസിത രാഷ്‌ട്രമാക്കുമെന്നും അദ്ദേഹം പറഞ്ഞു. 60 മാസം മാത്രമല്ല, മറ്റൊരു 60 മാസം കൂടി ഭരിക്കാനുള്ള അവസരം ഇന്ത്യയിലെ ജനങ്ങൾ അദ്ദേഹത്തിന് നൽകി. എന്നിട്ടും അദ്ദേഹം നമ്മെ ഒരു വികസിത രാജ്യമാക്കിയോ എന്നും ആ ചോദ്യത്തിനാണ് അദ്ദേഹം ഉത്തരം നൽകേണ്ടതെന്നും സ്റ്റാലിൻ കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details