കേരളം

kerala

ETV Bharat / bharat

ജന്മദിനത്തിൽ മുൻ മുഖ്യമന്ത്രിമാർക്ക് പുഷ്‌പാർച്ചന നടത്തി എം.കെ സ്‌റ്റാലിൻ

ഏപ്രിൽ ആറിനാണ് ഒറ്റ ഘട്ടമായുള്ള തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ്.

എം.കെ സ്‌റ്റാലിൻ  തമിഴ്‌നാട്  തെരഞ്ഞെടുപ്പ്.  തമിഴ്‌നാട് തെരഞ്ഞെടുപ്പ്.  ഡി.എം.കെ പ്രസിഡന്‍റ്  MK Stalin  MK Stalin birthday  Tamil Nadu Assembly election  Tamil Nadu election.  election  DMK president  DMK  MK Stalin floral tribute  എം.കെ സ്‌റ്റാലിൻ ജന്മദിനം
ജന്മദിനത്തിൽ മുൻ മുഖ്യമന്ത്രിമാർക്ക് പുഷ്‌പാർച്ചന നടത്തി എം.കെ സ്‌റ്റാലിൻ

By

Published : Mar 1, 2021, 10:28 AM IST

ചെന്നൈ: ജന്മദിനത്തിൽ മുൻ മുഖ്യമന്ത്രിയും പിതാവുമായ എം.കെ കരുണാനിധിയ്‌ക്കും പാർട്ടി സ്ഥാപകനും മുൻ മുഖ്യമന്ത്രിയുമായ സി.എൻ അണ്ണാദുരൈയ്‌ക്കും ഡി.എം.കെ പ്രസിഡന്‍റ് എം.കെ സ്‌റ്റാലിൻ പുഷ്‌പാർച്ചന നടത്തി.

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ കൊളത്തൂർ നിയോജകമണ്ഡലത്തിൽ നിന്ന് മത്സരിക്കാമെന്ന് ഞായറാഴ്‌ച എം.കെ സ്‌റ്റാലിൻ പാർട്ടിയെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട് . അറിവാളയത്തെ പാർട്ടി ആസ്ഥാനത്തുള്ള തെരഞ്ഞെടുപ്പ് കമ്മിറ്റിയ്‌ക്ക് ഔദ്യോഗികമായി കത്ത് നൽകുകയും ചെയ്തു. മത്സരിക്കാൻ അനുമതി ലഭിക്കുകയാണെങ്കിൽ തുടർച്ചയായ മൂന്നാം തവണയും അദ്ദേഹത്തിന് ഈ മണ്ഡലത്തിൽ നിന്ന് മത്സരിക്കും. ഏപ്രിൽ ആറിനാണ് തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ്. മേയ് രണ്ടിനാണ് വോട്ടെണ്ണൽ.

എ.ഐ.എ.ഡി.എം.കെ-ബി.ജെ.പി സഖ്യവും ഡി.എം.കെ-കോൺഗ്രസ് സഖ്യവുമാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പ്രധാന പാർട്ടികൾ. ഇത്തവണ കമൽഹാസന്‍റെ മക്കൾ നീതി മയ്യം (എം.എൻ.എം) പാർട്ടിയും മത്സര രംഗത്തുണ്ട്.

ABOUT THE AUTHOR

...view details