ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്റ്റാലിൻ വീണ്ടും ദ്രാവിഡ മുന്നേറ്റ കഴകത്തിന്‍റെ (ഡിഎംകെ) അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. ഞായറാഴ്‌ച ചെന്നൈയിൽ നടന്ന പാർട്ടി ജനറൽ കൗൺസിൽ യോഗത്തിലാണ് തെരഞ്ഞെടുപ്പ്. ഡിഎംകെയുടെ ജനറൽ സെക്രട്ടറിയായി ദുരൈ മുരുകനെയും ട്രഷററായി ടി ആർ ബാലുവും തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം തവണയാണ് ഇരുനേതാക്കളും ഇതേ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.
ഡിഎംകെ അധ്യക്ഷനായി രണ്ടാം തവണയും എം കെ സ്റ്റാലിൻ
ഡിഎംകെ അധ്യക്ഷനായി രണ്ടാം തവണയും എം കെ സ്റ്റാലിൻ വീണ്ടും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറി സ്ഥാനത്ത് ദുരൈ മുരുകനും ട്രഷററായി ടി ആർ ബാലുവും തുടരും.
എതിരില്ലാതെ വീണ്ടും സ്റ്റാലിൻ; ഡിഎംകെ അധ്യക്ഷനായി രണ്ടാം തവണയും എം കെ സ്റ്റാലിൻ
ഡിഎംകെ വനിത വിഭാഗം സെക്രട്ടറിയും എംപിയുമായ കനിമൊഴിയെ ഡിഎംകെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയായി നാമനിർദേശം ചെയ്‌തു. നേരത്തെ സുബ്ബുലക്ഷ്‌മി ജഗധേശനായിരുന്നു ഈ പദവിയിൽ. കഴിഞ്ഞ മാസം സുബ്ബുലക്ഷ്‌മി പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചിരുന്നു.