ചെന്നൈ : തമിഴ്‌നാട്ടില്‍ 130 രാഷ്ട്രീയ നേതാക്കൾക്കെതിരെയുള്ള മാനനഷ്ടക്കേസുകള്‍ റദ്ദാക്കാൻ ഉത്തരവിട്ട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ജല്ലിക്കട്ട്, സ്റ്റെർലൈറ്റ് പ്രതിഷേധങ്ങളില്‍ രജിസ്റ്റർ ചെയ്ത കേസുകളാണ് തമിഴ്നാട് സർക്കാർ റദ്ദാക്കുന്നത്. 2012 മുതല്‍ 2021 വരെ രജിസ്റ്റർ ചെയ്ത കേസുകളാണ് പിൻവലിക്കുന്നത്.
ജല്ലിക്കട്ട്, സ്റ്റെര്‍ലൈറ്റ് പ്രതിഷേധങ്ങള്‍ ; നേതാക്കള്‍ക്കെതിരായ കേസുകള്‍ റദ്ദാക്കി തമിഴ്‌നാട് സർക്കാർ
മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്
എം.കെ സ്റ്റാലിൻ
ഉത്തരവ് പ്രകാരം ഡിഎംഡികെ നേതാവ് വിജയകാന്ത്, ഭാര്യ പ്രേമലത വിജയകാന്ത്, കോൺഗ്രസുകാരായ ഇ.വി.കെ.എസ് ഇളങ്കോവൻ, വിജയതറാണി, കമ്മ്യൂണിസ്റ്റ് പാർട്ടി മുൻ സംസ്ഥാന സെക്രട്ടറി ജി. രാമകൃഷ്ണൻ, കെ.എൻ നെഹ്റു, എസ്എം നാസർ, എംപിമാരായ കനിമൊഴി,ദയാനിധി മാരൻ തുടങ്ങിയവര്‍ക്കെതിരായ കേസുകള്‍ റദ്ദാകും.