ഐസ്വാള്‍: സംസ്ഥാനത്ത് 430 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 18,409 ആയി. ഇതില്‍ 103 തടവുകാര്‍, 73 കുട്ടികള്‍, 6 സുരക്ഷാ ഉദ്യോഗസ്ഥര്‍, 2 ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടും.
421 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഐസ്വാള്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 3974 സാമ്പിളുകളാണ് പരിശോധിച്ചത്. 10.82 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്ക് ആണിത്.