മിസോറാമിൽ അഞ്ചു പേർക്ക് കൂടി കൊവിഡ് - mizoram reports five new covid cases
ആകെ കൊവിഡ് രോഗികളുടെ എണ്ണം 4,040.
മിസോറാമിൽ അഞ്ചു പേർക്ക് കൂടി കൊവിഡ്
ഐസ്വാൾ: മിസോറാമിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ അഞ്ചു പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 4,040 ആയി ഉയർന്നു. ആകെ 3,847 പേർ രോഗമുക്തി നേടി. നിലവിൽ 186 കൊവിഡ് രോഗികളാണ് സംസ്ഥാനത്തുള്ളത്. ഏഴു പേരാണ് കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചത്.