ഐസ്വാൾ: 226 പേർക്ക് കൂടി കൊവിഡ് സ്ഥിതീകരിച്ചതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 18,624 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഒരാൾ കൂടി കൊവിഡിനിരയായതോടെ ആകെ കൊവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 86 ആയി. 226 കേസുകളിൽ 140 എണ്ണം റിപ്പോർട്ട് ചെയ്തത് തലസ്ഥാനമായ ഐസ്വാളിലാണ്.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തവരിൽ 19 തടവുകാരും 54 കുട്ടികളും രണ്ട് മുൻനിര തൊഴിലാളികളും ഒരു അതിർത്തി സുരക്ഷാ സേന ഉദ്യോഗസ്ഥനും ഉൾപ്പെടുന്നു. സെൻട്രൽ ജയിലിൽ നിലവിൽ 160 കൊവിഡ് രോഗികളാണുള്ളത്. സംസ്ഥാനത്ത് നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 4442 ആണ്. 14,096 പേർ രോഗമുക്തി നേടി.