കേരളം

kerala

ETV Bharat / bharat

മിസോറാമിൽ സുരക്ഷാ ഉദ്യോഗസ്ഥരടക്കം 22 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു - മിസോറാമിൽ കൊവിഡ് വ്യാപനം

രോഗം സ്ഥിരീകരിച്ചവരിൽ 19 പേർക്ക് രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല

22 new cases take Mizoram's COVID-19 tally to 3,869
22 new cases take Mizoram's COVID-19 tally to 3,869

By

Published : Dec 2, 2020, 12:32 PM IST

ഐസ്വാൾ: മിസോറാമിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരടക്കം 22 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,869 ആയി. ഒരു കൊവിഡ് മരണവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. ഇതുവരെ ആറ് പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 13 പേർ പുറത്ത് യാത്ര ചെയ്തവരാണ്. 19 പേർക്ക് രോഗലക്ഷണമുണ്ടായിരുന്നില്ലെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. സംസ്ഥാനത്ത് നിലവിൽ ചികിത്സയിലുള്ളത് 291 പേരാണ്. ഇതുവരെ 3,572 പേർ രോഗമുക്തരായി. സംസ്ഥാനത്ത് 92.33 ശതമാനമാണ് രോഗമുക്തി നിരക്ക്.

ABOUT THE AUTHOR

...view details