ഐസ്വാൾ : മിസോറാമിൽ 181 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധിച്ച് സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 8,861 ആയി. സംസ്ഥാനത്ത് സജീവ രോഗബാധിതരുടെ എണ്ണം 2,339 ആണ്.
Also Read:കോണ്‍ഗ്രസ് എംപി രാജീവ് സാതവ് കൊവിഡ് ബാധിച്ച് മരിച്ചു
അതേസമയം 24 മണിക്കൂറിനിടെ രാജ്യത്ത് 3,11,170 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2,46,84,077 ആയി. 4,077 പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 2,70,284 ആയി. ഇതുവരെ 18,22,20,164 പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചു.
Read More:രാജ്യത്ത് കൊവിഡ് കേസുകളില്‍ നേരിയ കുറവ് ; വീണ്ടും നാലായിരം കടന്ന് മരണം