മിസോറാമില്‍ റെയില്‍വേ പാലം തകർന്ന് അപകടം ഐസ്‌വാൾ:മിസോറാമില്‍ നിർമാണത്തിലുന്ന റെയില്‍വേ പാലം തകർന്ന് 17 മരണം (Railway overbridge collapsed Mizoram Sairang). മിസോറാമിലെ (Mizoram) സായിരംഗ് മേഖലയിലാണ് അപകടം നടന്നത്. നിരവധി പേർ പാലത്തിനടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം.
40 തൊഴിലാളികൾ നിർമാണം നടക്കുന്ന സ്ഥലത്തുണ്ടായിരുന്നു. നിരവധി പേരെ കാണാതായതായും റിപ്പോർട്ടുകളുണ്ട്. പൊലീസ് സംഘം സംഭവ സ്ഥലത്ത് രക്ഷപ്രവർത്തനം നടത്തുകയാണ്. മിസോറാമിന്‍റെ തലസ്ഥാനമായ ഐസ്‌വാളില്‍ നിന്ന് 21 കിലോമീറ്റർ അകലെയാണ് അപകടം നടന്നത്.
ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടം നടന്നതെന്നാണ് വിവരം. ബൈരാബിയെ സായിരംഗുമായി ബന്ധിപ്പിക്കുന്നതിനായി കുറുങ് നദിക്ക് കുറുകെയാണ് റെയിൽവേ പാലത്തിന്‍റെ നിർമ്മാണം നടക്കുന്നത്.
അനുശോചിച്ച് പ്രധാനമന്ത്രി: ദാരുണ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi), ആഭ്യന്തര മന്ത്രി അമിത് ഷാ (Amit Shah) എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും കുടുങ്ങിക്കിടങ്ങുന്നവരെ ഏത്രയും വേഗത്തില്‍ പുറത്തെത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തു (Narendra Modi Expresses Condolences Mizoram Bridge Collapse).
രണ്ട് ലക്ഷം രൂപ ധനസഹായം:മരണപ്പെട്ടവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതം ധനസഹായവും പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) ട്വിറ്ററിലൂടെ പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
എല്ലാ സഹായവും നല്‍കും:മിസോറാമിലെ ദാരുണമായ അപകടത്തിൽ വേദനിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ (Amit Shah Expresses Condolences Mizoram Bridge Collapse) ട്വീറ്റ് ചെയ്‌തു. ഗവർണറുമായും മിസോറാം മുഖ്യമന്ത്രിയുമായും സംസാരിക്കുകയും സാധ്യമായ എല്ലാ സഹായവും ഉറപ്പുനൽകുകയും ചെയ്‌തിട്ടുണ്ട്.
എൻഡിആർഎഫും പ്രാദേശിക ഭരണകൂടവും സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് എന്‍റെ അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
രക്ഷാപ്രവർത്തനത്തിന് എത്തിയവര്‍ക്ക് നന്ദി:മിസോറാം മുഖ്യമന്ത്രി സോറംതംഗും (Mizoram Chief Minister Zoramthanga) അപകടത്തിൽ ദുഃഖം രേഖപ്പെടുത്തിയിട്ടുണ്ട്. അപകടത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് ഒപ്പം നില്‍ക്കുമെന്ന് അറിയിച്ച അദ്ദേഹം പരിക്കേറ്റവർ എത്രയും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്‌തു. രക്ഷാപ്രവർത്തനത്തിനായി കൂട്ടത്തോടെ എത്തിയ ആളുകൾക്ക് നന്ദി അറിയിക്കുന്നതായും മിസോറാം മുഖ്യമന്ത്രി സോറംതംഗ ട്വിറ്ററില്‍ എഴുതി.
ALSO READ: Meerut Pauri NH washed away ഉത്തരാഖണ്ഡില്‍ കനത്ത മഴ; ദേശീയ പാത 534 ഒലിച്ച് പോയി, മേഘവിസ്‌ഫോടനം രൂക്ഷം
അതേസമയം അടുത്തിടെ ബിഹാറിലെ കിഷൻഗഞ്ചിൽ നിർമാണത്തിലിരിക്കുന്ന പാലത്തിന്‍റെ ഒരു ഭാഗം തകർന്ന് വീണിരുന്നു. പട്‌നയിൽ നിന്ന് 400 കിലോമീറ്റർ അകലെ മെച്ചി നദിക്ക് കുറുകെയുള്ള പാലത്തിന്‍റെ ഒരു തൂണായിരുന്നു തകര്‍ന്നത്. അപകടത്തിൽ ആർക്കും പരിക്കേറ്റിരുന്നില്ല.