ഐസ്വാള്‍:രാജ്യത്ത് ഏറ്റവും കുറവ് കൊവിഡ് 19 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തത് മിസോറാമില്‍. ഇതേവരെ ഏഴ് പേരാണ് സംസ്ഥാനത്ത് കൊവിഡ് 19നെ തുടര്‍ന്ന് മരിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെയും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെയും കൊവിഡ് 19 മരണങ്ങളുടെ നിരക്കുമായി താരതമ്യം ചെയ്‌ത ശേഷമാണ് അധികൃതരുടെ പ്രതികരണം.
രാജ്യത്ത് ഏറ്റവും കുറവ് കൊവിഡ് മരണങ്ങള്‍ മിസോറാമില്‍ - covid death rate record news
ഇതേവരെ ഏഴ് പേര്‍ മാത്രമാണ് സംസ്ഥാനത്ത് കൊവിഡ് 19നെ തുടര്‍ന്ന് മരിച്ചതെന്ന് മിസോറാം. മിസോറാമിലെ സമ്പര്‍ക്ക രോഗബാധിതരുടെ നിരക്ക് 14 ശതമാനമാണ്
സംസ്ഥാനത്ത് ഇതേവരെ സര്‍ക്കാര്‍ കണക്ക് പ്രകാരം 4,085 പേര്‍ക്ക് രോഗം ബാധിച്ചു. സാര്‍ക്കാരിന്‍റെയും ഇതര സംഘടനകളുടെയും സഹായത്തോടെ രോഗത്തെ പിടിച്ചുകെട്ടാന്‍ മിസോറാമിന് സാധിച്ചെന്നും അധികൃതര്‍ വ്യക്തമാക്കി. ഈ മാസം മാത്രം247 പേര്‍ കൊവിഡ് 19നെ തുടര്‍ന്ന് ചികിത്സ തേടി. 43 ശതമാനം പേരും പുറത്ത് നിന്ന് വന്നവരാണ്. 41 ശതമാനം പേര്‍ക്ക് പ്രാദേശിക തലത്തിലുണ്ടായ സമ്പര്‍ക്കത്തിലൂടെയാണ് രോഗം. 14 ശതമാനം പേരുടെ സമ്പര്‍ക്ക ഉറവിടം കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഡിസംബറില്‍ കൊവിഡ് 19 സ്ഥിരീകരിച്ചവരില്‍ 17 ശതമാനം പേര്‍ രോഗ ലക്ഷണങ്ങള്‍ കാണിക്കാതിരുന്നപ്പോള്‍ 83 ശതമാനം പേര്‍ രോഗലക്ഷണങ്ങളോടെ ചികിത്സ തേടി.