ബോളിവുഡ് താരവും ബിജെപി നേതാവുമായ മിഥുന്‍ ചക്രവര്‍ത്തിയുടെ ആരോഗ്യനിലയില്‍ വിശദീകരണവുമായി കുടുംബം. വൃക്കയിലെ കല്ലുമായി ബന്ധപ്പെട്ടാണ് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ നടനെ പ്രവേശിപ്പിച്ചതെന്ന് മകന്‍ മിമോ ചക്രവർത്തി സ്ഥിരീകരിച്ചു. ആശുപത്രിയില്‍ നിന്നുള്ള 71 കാരനായ താരത്തിന്‍റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് വിശദീകരണവുമായി കുടുംബം രംഗത്തെത്തിയത്.
പിതാവ് സുഖമായിരിക്കുന്നുവെന്നും വൃക്കയിലെ കല്ല് നീക്കം ചെയ്യുന്നതിനായാണ് ബെംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും മിമോ പറഞ്ഞു. ശസ്‌ത്രക്രിയയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയ താരം സുഖം പ്രാപിച്ചു വരികയാണെന്നും മകന്‍ വിശദീകരിച്ചു. മിഥുന്‍ ചക്രവര്‍ത്തിയുടെ ആരോഗ്യനിലയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ബിജെപി നേതാവ് സഞ്ജയ് സിങ്, ബിജെപി ദേശീയ സെക്രട്ടറി ഡോ. അനുപം ഹസ്‌റ എന്നിവര്‍ പ്രതികരിച്ചിരുന്നു.