ചെന്നൈ :മൈലാപ്പൂര്‍ കൊട്ടാരത്തില്‍ നിന്നും കാണാതായ മയില്‍ പ്രതിമ കണ്ടെത്താന്‍ നാഷണല്‍ മാരിടൈം ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ സഹായം തേടി തമിഴ്നാട് പൊലീസ്. 2004ല്‍ കാണാതായ പ്രതിമ ക്ഷേത്രക്കുളത്തില്‍ വലിച്ചെറിഞ്ഞതായാണ് നിഗമനം. ഏറെ വിവാദമുണ്ടാക്കിയ കേസില്‍ കഴിഞ്ഞ ദിവസം രക്ഷാപ്രവർത്തകരും ആഴക്കടൽ നീന്തൽക്കാരും ചേർന്ന് തിരച്ചിൽ നടത്തിയിരുന്നു.
മുങ്ങിത്തപ്പിയിട്ടും മയില്‍വിഗ്രഹം കിട്ടിയില്ല ; പുത്തന്‍ സാങ്കേതിക വിദ്യ പരീക്ഷിക്കാന്‍ പൊലീസ് - മൈലാപ്പൂര്‍ കൊട്ടാരത്തില്‍ നിന്നും കാണാതായ പ്രതിമ
2004ല്‍ കാണാതായ പ്രതിമ ക്ഷേത്രക്കുളത്തില്‍ വലിച്ചെറിഞ്ഞതായാണ് നിഗമനം
മൈലാപ്പൂര്‍ കൊട്ടാരത്തില്‍ നിന്നും കാണാതായ പ്രതിമ കണ്ടെത്താന്‍ പുത്തന്‍ സാങ്കേതിക വിദ്യ പരീക്ഷിക്കാന്‍ പൊലീസ്
Also Read: മുങ്ങിത്തപ്പിയിട്ടും മയില്‍ വിഗ്രഹമില്ല; ഇനിയെത്തും ഓഷ്യന്‍ ടെക്നോളജി സംഘം
എന്നാലിത് ഏറെ ശ്രമകരമായിരുന്നു. ഇതോടെയാണ് മാരിടൈം ടെക്നോളജി ഇന്‍സ്റ്റിട്യൂട്ടിന്‍റെ സഹായം തേടി പൊലീസ് കത്തയച്ചത്. കടലിൽ തകർന്നുവീണ ഡോർണിയർ വിമാനത്തിനായുള്ള തിരച്ചിലിൽ പ്രധാന പങ്കുവഹിച്ച സ്ഥാപനമാണിത്. കടലിന്‍റെ അടിത്തട്ടിനെ കുറിച്ച് ഏറെ പഠനം നടത്തുകയും വിവിധ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനമാണിത്.