ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിയെ നേരിടുന്നതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വീഴ്ച സംഭവിച്ചുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രമോദ് തിവാരി. കര്‍ഷകരുടെ പ്രശ്നങ്ങള്‍, തൊഴിലില്ലായ്മ, ഇന്ധന വില വര്‍ധന തുടങ്ങിയവയ്ക്കൊപ്പം ഇതും വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രധാന വിഷയമായിരിക്കുമെന്ന് തിവാരി പറഞ്ഞു.
ഓക്സിജൻ വിതരണത്തിലും മരുന്ന് വിതരണത്തിലും സര്‍ക്കാരിന് വീഴ്ച സംഭവിച്ചു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ഗംഗാ തീരത്ത് സംസ്കരിച്ചതും ഗൗരവമേറിയ വിഷയമാണ്. അധികാരത്തിലെത്തിയാല്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാൻ കോണ്‍ഗ്രസിന് സാധിക്കും. കൃഷിക്കാർ ഉന്നയിക്കുന്ന മൂന്ന് ആവശ്യങ്ങളും കോണ്‍ഗ്രസ് അംഗീകരിക്കുമെന്നും തിവാരി കൂട്ടിച്ചേര്‍ത്തു.