ബെംഗളൂരു: കര്‍ണാടകയില്‍ തീവ്രവാദ സംഘടനകളെ അനുകൂലിച്ച് ചുവരെഴുത്ത്. മാംഗളൂര്‍ നഗരത്തിലെ കദ്രി പൊലീസ് സ്റ്റേഷന് സമീപത്തായി അപ്പാര്‍ട്ട്മെന്‍റ് കെട്ടിടത്തിന്‍റെ മതിലിലാണ് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. ഇതിന് പിന്നിലാരാണെന്ന് വ്യക്തമായിട്ടില്ല.
കര്‍ണാടകയില്‍ തീവ്രവാദ സംഘടനകളെ അനുകൂലിച്ച് ചുവരെഴുത്ത് - കര്‍ണാടക
മാംഗളൂര്‍ നഗരത്തിലെ അപ്പാര്‍ട്ട്മെന്‍റ് കെട്ടിടത്തിന്‍റെ മതിലിലാണ് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്.
കര്‍ണാടകയില്‍ തീവ്രവാദ സംഘടനകളെ അനുകൂലിച്ച് ചുവരെഴുത്ത്
സംഘികളെയും മന്നാഫിസിനെയും നേരിടാനായി ലഷ്‌കര്‍ ഇ തൊയ്‌ബയെയും താലിബാനെയും ഒന്നിപ്പിക്കാന്‍ ഞങ്ങളെ നിര്‍ബന്ധിക്കരുതെന്നാണ് അജ്ഞാതര്‍ എഴുതിയിരിക്കുന്നത്. ലഷ്‌കറെ സിന്ദാബാദ് എന്നും ചുമരില്‍ എഴുതിയിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്.