സുല്‍ത്താന്‍പൂര്‍ (ഉത്തർപ്രദേശ്):അയൽവാസിയുമായുള്ള ഭൂമി തർക്കത്തെ തുടർന്ന് സ്‌ത്രീയെ അർധനഗ്നയാക്കി തല മുണ്ഡനം ചെയ്‌ത് നാലംഗസംഘം. ഉത്തർപ്രദേശിലെ സുൽത്താൻപൂരിലാണ് സംഭവം. ഗ്രാമത്തിലെ തന്നെയുള്ള രാം പ്രസാദുമായി സ്‌ത്രീ ഭൂമി തർക്കത്തിലായിരുന്നു.
തുടർന്ന് പ്രശ്‌ന പരിഹാരം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സ്‌ത്രീയെ ജൂൺ 21ന് രാം പ്രസാദും സംഘവും വീട്ടിലേക്ക് വിളിച്ചുവരുത്തി ബന്ദിയാക്കി. തുടർന്ന് അക്രമികൾ സ്‌ത്രീയെ അർധനഗ്നയാക്കി ക്രൂരമായി മർദിക്കുകയും തല മൊട്ടയടിക്കുകയുമായിരുന്നു. സംഭവം നടന്ന് അഞ്ച് ദിവസത്തിന് ശേഷം (ജൂൺ 26) സ്‌ത്രീ പൊലീസിൽ പരാതി നൽകി.