കേരളം

kerala

ETV Bharat / bharat

അസദുദ്ദീൻ ഉവൈസിയുടെ വസതിക്ക് നേരേ കല്ലേറ്; ജനല്‍ച്ചില്ലുകള്‍ തകര്‍ത്തു - Asaduddin Owaisi news

മുന്‍പും നിരവധി തവണ അസദുദ്ദീൻ ഉവൈസിയുടെ ഡല്‍ഹിയിലെ വസതിക്ക് നേരേ ആക്രമണമുണ്ടായിട്ടുണ്ട്

അസദുദ്ദീൻ ഉവൈസി  അസദുദ്ദീൻ ഉവൈസിയുടെ വസതിക്ക് നേരേ കല്ലേറ്  Miscreants pelt stones at Asaduddin Owaisis house  Asaduddin Owaisis house in Delhi  Asaduddin Owaisi news
ഉവൈസിയുടെ വസതിക്ക് നേരേ കല്ലേറ്

By

Published : Feb 20, 2023, 8:45 AM IST

ന്യൂഡൽഹി: ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദുൽ മുസ്‌ലീമിന്‍ (എഐഎംഐഎം) നേതാവും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഉവൈസിയുടെ വസതിക്ക് നേരേ ആക്രമണം. ഫെബ്രുവരി 19ന് വൈകിട്ട് 5.30ന് ഡൽഹിയിലെ അശോക റോഡിലെ വസതിയ്‌ക്ക് നേരെയാണ് അജ്ഞാതര്‍ കല്ലെറിഞ്ഞത്. ആക്രമണത്തില്‍ ജനാലകൾ തകര്‍ന്നു.

സംഭവത്തില്‍, ഉവൈസി പൊലീസില്‍ പരാതി നൽകി. അഡീഷണൽ ഡിസിപി സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. 'രാത്രി 11.30 ന് വീട്ടിലെത്തിയ സമയത്താണ് ജനലുകളുടെ ഗ്ലാസ് തകർന്നതും സമീപത്ത് കല്ലുകള്‍ കിടക്കുന്നതും കണ്ടത്. വീട്ടുജോലിക്കാരാണ് വൈകിട്ട് 5.30ന് കല്ലേറുണ്ടായ വിവരം പറഞ്ഞത്.'- ഉവൈസി പരാതിക്കത്തില്‍ പറയുന്നു.

'ഇത് നാലാം തവണയാണ് ഇത്തരമൊരു ആക്രമണം എന്‍റെ വീടിന് നേര്‍ക്കുണ്ടാവുന്നത്. സിസിടിവി കാമറകള്‍ വീടിന് ചുറ്റുമുണ്ട്. ഇതിന്‍റെ സഹായത്തോടെ കുറ്റവാളികളെ ഉടൻ പിടികൂടണം. ഉയർന്ന സുരക്ഷാമേഖല ആയിട്ട് പോലും ഇത്തരം ആക്രമങ്ങള്‍ നടക്കുന്നു. അടിയന്തര നടപടി സ്വീകരിച്ച് കുറ്റവാളികളെ പിടികൂടണം' - ഉവൈസി ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details