മുംബൈ:മഹാരാഷ്‌ട്രയിലെ മിറാജ് സാംഗ്‌ലിയില്‍ ഒരു കുടുംബത്തിലെ ഒന്‍പത് പേർ ആത്മഹത്യ ചെയ്‌ത നിലയില്‍. വിഷം കഴിച്ചാണ് ഇവര്‍ ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. തിങ്കളാഴ്‌ചയുണ്ടായ സംഭവത്തില്‍ മഹിസൽ ഗ്രാമത്തിലെ രണ്ടിടങ്ങളിലാണ് കുടുംബത്തിന്‍റെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
ഒരു കുടുംബത്തിലെ ഒന്‍പത് പേര്‍ ആത്മഹത്യ ചെയ്‌ത നിലയില്‍; കണ്ടെത്തിയത് രണ്ടിടങ്ങളില്‍ - മഹാരാഷ്‌ട്രയില്‍ ഒരേ കുടുംബത്തിലെ ഒന്‍പത് പേര്‍ ആത്മഹത്യ ചെയ്‌ത നിലയില്‍
മഹിസൽ ഗ്രാമത്തിലെ രണ്ടിടങ്ങളിലാണ് കുടുംബത്തിലെ ഒന്‍പത് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്
ഒരേ കുടുംബത്തിലെ ഒന്‍പത് പേര്‍ ആത്മഹത്യ ചെയ്‌ത നിലയില്‍; കണ്ടെത്തിയത് രണ്ടിടങ്ങളില്‍
മൃഗ ഡോക്‌ടര്‍ മണിക് യല്ലപ്പ വനമോര്‍, സഹോദരൻ പോപ്പട്ട് യല്ലപ്പ വനമോര്‍, അമ്മ, ഭാര്യ, മക്കള്‍ എന്നിവരാണ് മരിച്ചത്. മിറാജിലെ സർക്കാർ ആശുപത്രിയിൽ പോസ്‌റ്റ്‌മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു. പൊലീസ്, അന്വേഷണം ഊര്‍ജിതമാക്കി.
Last Updated : Jun 20, 2022, 4:57 PM IST