ശ്രീനഗര്‍:ജമ്മു കശ്‌മീരിൽ നേരിയ ഭൂചലനം. ഞായറാഴ്‌ച പുലർച്ചെ 4.40നാണ് റിക്‌ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. നേരിയ തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായതിനാൽ ഇതുവരെ ആളപായമോ നാശനഷ്‌ടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല.
ജമ്മു കശ്‌മീരിൽ ഭൂചലനം; ആളപായമില്ല - ദോഡ
ഞായറാഴ്‌ച പുലർച്ചെ 4.40നാണ് റിക്‌ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.
![ജമ്മു കശ്‌മീരിൽ ഭൂചലനം; ആളപായമില്ല Minor tremor felt in J&K light intensity earthquake latest news on earthquake ജമ്മു കാശ്‌മീരിൽ ഭൂചലനം ഭൂചലനം tremor earthquake ജമ്മു കാശ്‌മീർ jammu&kashmir ദോഡ Bhalessa Doda ദോഡ ഭലെസ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10905294-thumbnail-3x2-hg.jpg)
Minor tremor felt in J&K
അക്ഷാംശം 33.0 ഡിഗ്രി വടക്കും രേഖാംശം 75.86 ഡിഗ്രി കിഴക്കുമാണ് ഭൂചലനം ഉണ്ടായത്. ജമ്മു കശ്‌മീരിലെ ദോഡ ജില്ലയിലെ ഭലെസയ്ക്കടുത്താണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം സ്ഥിതിചെയ്യുന്നതെന്ന് അധികൃതർ പറഞ്ഞു. ഭൂകമ്പ സാധ്യതയുള്ള പ്രദേശമാണിവിടം. 2005 ഒക്ടോബർ 8ന്, റിക്‌ടർ സ്കെയിലിൽ 7.6 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ നിയന്ത്രണ രേഖയുടെ രണ്ട് ഭാഗങ്ങളിൽ താമസിക്കുന്ന 80,000 ആളുകൾ മരിച്ചിരുന്നു.