കേരളം

kerala

ETV Bharat / bharat

സ്‌പോർട്‌സ് ക്യാമ്പിനിടെ 17കാരിയെ ബലാത്സംഗം ചെയ്‌ത് ഗർഭിണിയാക്കിയതായി പരാതി; അന്വേഷണം ആരംഭിച്ച് പൊലീസ് - ഗോദാദര പൊലീസ്

ഗുജറാത്തിലെ ഗാന്ധിനഗറിലാണ് ദേശീയ ഗെയിംസ് ക്യാമ്പിൽ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടിയെ അവിടെയുണ്ടായിരുന്ന യുവാവ് ബലാത്സംഗം ചെയ്‌ത് ഗർഭിണിയാക്കിയത്.

minor Surat athlete raped during sports camp  Surat athlete raped during sports camp  17കാരിയെ ബലാത്സംഗം ചെയ്‌ത് ഗർഭിണിയാക്കി  ഗുജറാത്തിൽ 17കാരിയെ ബലാത്സംഗം ചെയ്‌ത് ഗർഭിണിയാക്കി  minor girl raped in Gujarat  Gujarat crime news  ഗുജറാത്ത് വാർത്തകൾ  ക്രൈം വാർത്തകൾ  7കാരിയെ ബലാത്സംഗം ചെയ്‌തതായി പരാതി
17കാരിയെ ബലാത്സംഗം ചെയ്‌തതായി പരാതി

By

Published : Feb 12, 2023, 8:50 PM IST

സൂറത്ത്: ഗുജറാത്തിലെ ഗാന്ധിനഗറിൽ സ്‌പോർട്‌സ് ക്യാമ്പിൽ പങ്കെടുക്കാനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത് ഗർഭിണിയാക്കിയതായി പരാതി. 17കാരിയായ മകൾ ഗർഭിണിയാണെന്നറിഞ്ഞ് പെൺകുട്ടിയുടെ മാതാപിതാക്കൾ വെള്ളിയാഴ്‌ച സൂറത്തിലെ ഗോദാദര പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടന്ന സ്‌പോർട്‌സ് ക്യാമ്പിനിടെയാണ് സംഭവം. സ്‌പോർട്‌സ് ക്യാമ്പിൽ വച്ച് പ്രതിയെ പരിചയപ്പെടുകയും ഇരുവരും ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്‌തതായി പെൺകുട്ടി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. അതേസമയം പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെങ്കിലും ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്യാനായിട്ടില്ല.

ജുനഗഡിലെ ഒരു ബോർഡിംഗ് സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി തന്‍റെ സ്‌കൂളിലെ മറ്റ് കായിക താരങ്ങൾക്കൊപ്പം ദേശീയ ഗെയിംസ് ക്യാമ്പിൽ പങ്കെടുത്തതായി അന്വേഷണത്തിൽ കണ്ടെത്തി. അവിടെ വച്ച് പ്രതി പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു.

അടുത്തിടെ വയറുവേദനയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി അഞ്ച് മാസം ഗർഭിണിയാണെന്ന വിവരം വീട്ടുകാർ മനസിലാക്കിയത്. തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഗോദാദര പൊലീസ് സ്റ്റേഷൻ ഡിസിപി ഭഗീരഥ് സിങ് ഗാധ്വി അറിയിച്ചു.

പ്രതിക്കെതിരെ പോക്‌സോ കൂടാതെ ബലാത്സംഗത്തിനും ലൈംഗികാതിക്രമത്തിനും കേസെടുത്തിട്ടുണ്ടെന്നും ഇയാളെ ഉടൻ പിടികൂടുമെന്നും ഡിസിപി വ്യക്‌തമാക്കി.

ABOUT THE AUTHOR

...view details