ബാരാബങ്കി: പ്രായപൂർത്തിയാകാത്ത വിവാഹിതയായ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌ത കേസിൽ ഭർത്താവ് ഉൾപ്പെടെ ഏഴ് പേർ പ്രതിപ്പട്ടികയിൽ. ബലാത്സംഗത്തെത്തുടർന്ന് പെൺകുട്ടി ഗർഭിണിയായതിനാൽ പ്രതികളെ ഡിഎൻഎ പരിശോധനയ്‌ക്ക് വിധേയരാക്കാൻ പൊലീസ് നിർദേശം. ഇരയായ പെൺകുട്ടിയുടെ അച്ഛൻ നൽകിയ പരാതിയിലാണ് നടപടി.
മകൻ നിരപരാധിയെന്ന് ഇരയുടെ ഭർതൃമാതാവ്
ഉത്തർപ്രദേശിലെ ബരാബങ്കിയിലെ അസാന്ദ്ര ഗ്രാമത്തിലാണ് സംഭവം. രണ്ട് മാസം മുമ്പ് ഇരയായ പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന് ആരോപിച്ചാണ് അതേ ഗ്രാമത്തിലെ യുവാവുമായി വിവാഹം കഴിപ്പിച്ചത്. എന്നാൽ തന്‍റെ മകൻ നിരപരാധിയാണെന്നും കേസിൽ ഇടപെടണമെന്നും ആവശ്യപ്പെട്ട് യുവാവിന്‍റെ അമ്മ ഒരു ഉന്നത ഉദ്യോഗസ്ഥനെ സമീപിക്കുകയായിരുന്നു. കൂടാതെ ഗർഭിണിയായ പെൺകുട്ടിയുടെ പ്രസവച്ചെലവുകൾ വഹിക്കണമെന്നും, ഇതിന് പുറമേ ആറ് ലക്ഷം രൂപയും പ്രതിമാസം 3,000 രൂപയും നൽകണമെന്നും ആവശ്യപ്പെട്ട് പെൺകുട്ടിയുടെ പിതാവ് തന്‍റെ മകനെ ഭീഷണിപ്പെടുത്തിയതായും അവർ ആരോപിക്കുന്നു.