കേരളം

kerala

ETV Bharat / bharat

ഫ്രീ ഫയർ ഗെയിം കളിക്കുന്നതിനെച്ചൊല്ലി തർക്കം ; 12 വയസുകാരനെ സുഹൃത്തുക്കൾ കല്ലെറിഞ്ഞ് കൊന്നു - ഒഡീഷ ഫ്രീ ഫയർ ഗെയിം കൊലപാതകം

ഗുരുതരമായി പരിക്കേറ്റ ലുലു തൽക്ഷണം മരിക്കുകയായിരുന്നു. സുഹൃത്തുക്കൾ പിന്നീട് ലുലുവിന്‍റെ മൃതദേഹം നദിക്കരയിൽ ഉപേക്ഷിച്ചു

minor murder in koraput  freee fire game murder in koraput  12 year old boy killed by minor friends in Mastiput odisha  കോരാപുട്ട് ഫ്രീ ഫയർ ഗെയിം കളിക്കുന്നതിനെച്ചൊല്ലി തർക്കം  മസ്‌തിപുട്ട് 12 വയസുകാരനെ സുഹൃത്തുക്കൾ കല്ലെറിഞ്ഞ് കൊലപ്പെടുത്തി  ഒഡീഷ ഫ്രീ ഫയർ ഗെയിം കൊലപാതകം  ലുലു ഭോയ് കോരാപുട്ട് മരണം
ഫ്രീ ഫയർ ഗെയിം കളിക്കുന്നതിനെച്ചൊല്ലി തർക്കം; 12 വയസുകാരനെ സുഹൃത്തുക്കൾ കല്ലെറിഞ്ഞ് കൊലപ്പെടുത്തി

By

Published : Apr 15, 2022, 10:00 PM IST

കോരാപുട്ട് : മൊബൈലിൽ ഫ്രീ ഫയർ ഗെയിം കളിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് 12 വയസുകാരനെ സുഹൃത്തുക്കൾ കല്ലെറിഞ്ഞ് കൊലപ്പെടുത്തി. ഒഡിഷയിലെ കോരാപുട്ട് ജില്ലയിൽ മസ്‌തിപുട്ട് ഗ്രാമത്തിലെ ലുലു ഭോയ് എന്ന ഏഴാം ക്ലാസുകാരനാണ് കൊല്ലപ്പെട്ടത്. പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സ്‌കൂളിന് സമീപത്തുവച്ചാണ് ലുലുവും രണ്ട് സുഹൃത്തുക്കളും മൊബൈൽ ഫോണിൽ ഗെയിം കളിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. ഗെയിമിൽ തോറ്റ ലുലുവിന്‍റെ ഫോൺ സുഹൃത്തുക്കൾ കളിക്കാനായി ആവശ്യപ്പെട്ടു. എന്നാൽ ഇതിന് ലുലു തയാറാകാത്തതോടെ മൂവരും തമ്മിൽ വാക്കേറ്റമുണ്ടായി.

ALSO READ: 10 വയസുകാരനെ തട്ടിക്കൊണ്ടുപോയി കുത്തിക്കൊലപ്പെടുത്തി ; ബന്ധു ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ

തുടർന്ന് സുഹൃത്തുക്കൾ ചേർന്ന് ലുലുവിന്‍റെ തല കല്ലുകൊണ്ട് എറിഞ്ഞും അടിച്ചും തകര്‍ത്തു. ഗുരുതരമായി തലയ്‌ക്കടിയേറ്റ ലുലു തൽക്ഷണം മരിക്കുകയായിരുന്നു. സുഹൃത്തുക്കൾ പിന്നീട് ലുലുവിന്‍റെ മൃതദേഹം നദിക്കരയിൽ ഉപേക്ഷിച്ചു.

ഇന്ന് (15.04.2022) രാവിലെ മകന്‍റെ മൃതദേഹം പിതാവാണ് തിരിച്ചറിഞ്ഞത്. പിതാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. മരിച്ച കുട്ടി എസ്‌ടി വിഭാഗത്തിൽപ്പെട്ടതിനാൽ അട്രോസിറ്റി ആക്‌ട് പ്രകാരമുള്ള പ്രസക്തമായ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളതെന്ന് പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details