രേവ : മധ്യപ്രദേശിലെ രേവ ജില്ലയിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തിൽ ഏഴ് പേർക്കെതിരെ പൊലീസ് കേസെടുത്തു. അഞ്ച് പേരെ ഇതിനോടകം പൊലീസ് പിടികൂടി, രണ്ട് പേർ ഒളിവിലാണ്.
ഹനുമാന പൊലീസ് സ്റ്റേഷൻ പരിധിയിലെ വനമേഖലയിലാണ് സംഭവം. ആട് മേയ്‌ക്കാൻ പോയ 14ഉം 16ഉം വയസുള്ള പെൺകുട്ടികളെ തൊട്ടടുത്തുള്ള ഗ്രാമത്തിലെ ഏഴ് പേർ ചേർന്ന് പീഡനത്തിനിരയാക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്‌തു. പീഡനത്തെ കുറിച്ച് മറ്റാരോടെങ്കിലും പറഞ്ഞാൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു.
ഭയന്നുപോയ കുട്ടികൾ പീഡന വിവരം വീട്ടിൽ പറഞ്ഞില്ല. എന്നാൽ ഈ വീഡിയോ ഞായറാഴ്‌ച സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. 25 ദിവസം മുൻപുള്ള വീഡിയോ ആണ് പ്രചരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
സംഭവത്തിൽ ഹനുമാന പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. അന്വേഷണത്തിൽ പെൺകുട്ടികൾ ബന്ധുക്കളാണെന്ന് കണ്ടെത്തി. പെൺകുട്ടികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഒളിവിൽ കഴിയുന്ന രണ്ട് പേർക്കായി തെരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.
25കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി : മഹാരാഷ്‌ട്രയിൽ 25കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ ആൺസുഹൃത്തും സഹോദരനുമടക്കം മൂന്ന് പേർക്കെതിരെ കേസെടുത്തു. സത്രപുര സ്വദേശിയായ സുരേഷ് നാംദേവ് ലെബേറ്റ്, സഹോദരന്‍ അമോല്‍ നാംദേവ് ലെബേറ്റ്, ഇവരുടെ കൂട്ടാളി എന്നിവര്‍ക്കെതിരെയാണ് കേസ്. ഓഗസ്റ്റ് 4നാണ് യുവതി കൂട്ടബലാത്സംഗത്തിനിരയായത്.
റോഡിലൂടെ നടന്ന് വന്ന യുവതിയെ ആൺസുഹൃത്തും കൂട്ടാളികളും ചേർന്ന് കാറില്‍ കയറ്റിക്കൊണ്ടു പോകുകയായിരുന്നു. കാര്‍ ഏതാനും ദൂരത്തെത്തിയപ്പോള്‍ മൂവരും ചേര്‍ന്ന് യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ക്രൂര മര്‍ദനത്തിന് ഇരയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൂന്ന് പ്രതികളും ഒളിവിലാണ്. പ്രതികള്‍ക്കെതിരെ ഐപിസി സെക്ഷന്‍ 376, 302 എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട് എന്നും പൊലീസ് അറിയിച്ചു.
Read more :Widow raped| ഓടിക്കൊണ്ടിരുന്ന കാറില്‍ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; കാമുകനടക്കം 3 പേര്‍ക്കെതിരെ കേസ്
സാഹയം വാഗ്‌ദാനം ചെയ്‌ത് കൂട്ടിക്കൊണ്ടുപോയി, കൂട്ടബലാത്സംഗത്തിനിരയാക്കി : മാതാപിതാക്കള്‍ ശകാരിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി. വീടുവിട്ട പെൺകുട്ടി ഗയ റെയില്‍വേ സ്റ്റേഷനില്‍ വച്ച് ഒരു സ്‌ത്രീയെ പരിചയപ്പെട്ടു. തുടർന്ന് ഈ സ്‌ത്രീ സഹായം വാഗ്‌ദാനം ചെയ്‌ത പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന് ഗയയിൽ എത്തിയപ്പോൾ സ്‌ത്രീ കുട്ടിയെ ഒരു ഓട്ടോ ഡ്രൈവര്‍ക്ക് കൈമാറുകയായിരുന്നു. തുടർന്ന് ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പീഡനത്തിന് ശേഷം പെണ്‍കുട്ടിയെ ബനാറസിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ കുട്ടി ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് പെൺകുട്ടി ആളുകളുടെ സഹായത്തോടെ പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു. സംഭവത്തിൽ രാജ കുമാര്‍, ശുഭം കുമാര്‍, ഹര്‍ഷിത് കുമാര്‍, ദീപക് എന്ന സഹീര്‍ ഖാന്‍ എന്നിവർ അറസ്റ്റിലായി. പെണ്‍കുട്ടിയെ സഹായം വാഗ്‌ദാനം ചെയ്‌ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കൊണ്ടുപോയി ഓട്ടോഡ്രൈവര്‍ക്ക് കൈമാറിയ സ്‌ത്രീയെ ഇതുവരെ പിടികൂടാൻ സാധിച്ചില്ല. ഇവർക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്.
Read more :Minor girl gang raped | ശകാരിച്ചതിന് വീടുവിട്ടു, വഴിയിലൊരു സ്ത്രീയുടെ ചതിയില്‍പ്പെട്ടു ; കൂട്ടബലാത്സംഗത്തിനിരയായി പെണ്‍കുട്ടി