ഭുവനേശ്വര്‍ : ഒഡിഷയില്‍ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ കൂട്ടബലാത്സംഗം ചെയ്‌ത സംഭവത്തില്‍ ഒരാൾ പിടിയില്‍. ഭുവനേശ്വർ സ്വദേശിയായ കൃഷ്‌ണ ചന്ദ്ര മല്ലിക്കിനെയാണ് (23) പൊലീസ് കസ്റ്റഡിയിലെടുത്തത്. കുട്ടികളുടെ രക്ഷിതാക്കൾ ചൊവ്വാഴ്‌ച (ജനുവരി 17) നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.
ഒഡിഷയില്‍ കൗമാരക്കാരികളെ കൂട്ടബലാത്സംഗം ചെയ്‌തു ; പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണി, മുഖ്യപ്രതി പിടിയില്‍ - ഭുവനേശ്വര്‍
ഒഡിഷയില്‍ 12, 14 വയസുകളിലുള്ള കൗമാരക്കാരികളെ രണ്ടുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരകളാക്കി
റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന കുടുംബത്തിലെ 12, 14 വയസുകളിലുള്ള കുട്ടികളാണ് ലൈംഗികാതിക്രമത്തിന് ഇരയായത്. രണ്ടുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയശേഷം കയറുകൊണ്ട് കെട്ടിയിട്ടാണ് ബലാത്സംഗം ചെയ്‌തതെന്ന് പരാതിയില്‍ പറയുന്നു. വിവരം മറ്റുള്ളവരെ അറിയിച്ചാൽ കുട്ടികളെ കൊല്ലുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയിരുന്നു.
പൊലീസില്‍ പരാതി നല്‍കാതിരിക്കാന്‍ പ്രതികള്‍ കുടുംബത്തിന് പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നു. ചൈൽഡ് ലൈൻ അധികൃതർക്ക് വിവരം ലഭിച്ചതിനെ തുടര്‍ന്ന് എസിപിയേയും ഇൻഫോസിറ്റി പൊലീസിനേയും ഇവര്‍ വിവരമറിയിച്ചു. ഇതോടെയാണ് രക്ഷിതാക്കള്‍ പരാതി നല്‍കാന്‍ തയ്യാറായത്.