ഹൈദരാബാദ്: തെലങ്കാനയില്‍ വീണ്ടും പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി. രണ്ട് മാസം മുമ്പാണ് സംഭവം. സെക്കന്തരാബാദ്, കാർഖാന മേഖലയിൽ അഞ്ച് പേർ ചേർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌ത സംഭവം വളരെ വൈകിയാണ് പുറംലോകംമറിഞ്ഞത്.
രണ്ട് മാസം മുമ്പാണ് സംഭവം നടന്നതെന്ന് പൊലീസിന്‍റെ സംശയം. പെൺകുട്ടി വിചിത്രമായി പെരുമാറിയതിനാൽ വീട്ടുകാർ സ്ഥിതിഗതികൾ മനസിലാക്കുകയും പെൺകുട്ടിയെ മാനസികരോഗ വിദഗ്‌ധന്‍റെ അടുത്തേക്ക് കൊണ്ടുപോവുകയും ചെയ്‌തു. കൂട്ടബലാത്സംഗത്തെ കുറിച്ച് കുട്ടി മനശാസ്‌ത്രജ്ഞനോട് പറയുകയായിരുന്നു.
മെയ് 30നാണ് പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ പോക്‌സോ ചുമത്തി കേസെടുത്ത് റിമാൻഡ് ചെയ്‌തു. പ്രതികളിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും ഉൾപ്പെടുന്നു.