ലഖ്‌നൗ:മൊറാദാബാദ് ജില്ലയിൽ ഏഴ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി. വെള്ളിയാഴ്‌ച ജില്ലയിലെ കാന്ത് പ്രദേശത്തെ കരിമ്പ് തോട്ടത്തിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ട കർഷകൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി.
ബുധനാഴ്‌ചയാണ് പെൺകുട്ടിയെ കാണാതാകുന്നത്. തുടർന്ന് മാതാപിതാക്കളുടെ പരാതിയിന്മേൽ എഫ്ഐആർ രജിസ്റ്റർ ചെയ്‌തു. സംഭവത്തിൽ ഐപിസി, പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം പീഡനം, തട്ടിക്കൊണ്ടുപോകൽ, കൊലപാതകം എന്നിവയ്ക്ക് കേസെടുത്തതായി കാന്ത് സർക്കിൾ ഓഫീസർ മഹേഷ് ഗൗതം പറഞ്ഞു.