ഭോപ്പാല്‍: മധ്യപ്രദേശിലെ ഹോഷംഗാബാദില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്‌ത് ശ്വാസം മുട്ടിച്ച് കൊന്നു. ശനിയാഴ്‌ച വൈകീട്ടാണ് ക്രൂര സംഭവം. കുട്ടിയുടെ മൃതദേഹം സൊഹാഗ്‌പൂരിലുള്ള വീടിന്‍റെ മേല്‍ക്കൂരയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.
ശനിയാഴ്‌ച വൈകീട്ട് മൂന്ന് മണിയോടെയാണ് കുട്ടിയെ കാണാതാകുന്നത്. വീട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. ഇതിന് ശേഷം വീടിന് മുകളില്‍ പരിശോധിച്ചപ്പോഴാണ് തുണിയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.