ഉജ്ജയിന്‍ (മധ്യപ്രദേശ്): പീഡിപ്പിക്കപ്പെട്ട് അര്‍ധ നഗ്നയായി, രക്തം വാര്‍ന്ന നിലയില്‍ സഹായം തേടി 12 കാരി അലഞ്ഞത് ഏറെ നേരം (Minor girl raped in Ujjain). മധ്യപ്രദേശിലെ ഉജ്ജയിന്‍ മഹാകാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. സഹായം അഭ്യര്‍ഥിച്ച് കുട്ടി റോഡിലൂടെ അര്‍ധ ബോധാവസ്ഥയില്‍ നടക്കുന്നതും ആരും സഹായിക്കാന്‍ തയാറാകാതിരുന്നതും വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട് (Minor girl found unconscious locals avoid her).
ഇന്നര്‍ റിങ് റോഡിലെ സാവ്ര ഖേഡി കോളനിയിലൂടെ പെണ്‍കുട്ടി അവശയായ നിലയില്‍ അലയുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. വീടിന് പുറത്തു നിന്ന യുവാവിനോട് കുട്ടി സഹായം അഭ്യര്‍ഥിക്കുന്നതും ദൃശ്യങ്ങളില്‍ ഉണ്ട്. എന്നാല്‍ കുട്ടിയെ സഹായിക്കാന്‍ അയാള്‍ തയാറായില്ല. തുടര്‍ന്ന് പെണ്‍കുട്ടി മുന്നോട്ട് നടന്ന് നീങ്ങുകയായിരുന്നു.
ദണ്ഡി ആശ്രമത്തിന് സമീപത്തുവച്ച് പൊലീസ് രക്ഷപ്പെടുത്തി കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആദ്യം ചരക് ആശുപത്രിയില്‍ എത്തിച്ച പെണ്‍കുട്ടിയെ പിന്നീട് ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ഇന്‍ഡോറിലെ ആശുപത്രിയിലേക്ക് മാറ്റി.
ഇന്‍ഡോറിലെ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടതായി ഡോക്‌ടര്‍മാര്‍ കണ്ടെത്തി. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ആഴത്തിലുള്ള മുറിവേറ്റതായും റിപ്പോര്‍ട്ടുണ്ട്. അമിത രക്തസ്രാവം കുട്ടിയുടെ ആരോഗ്യ നില വഷളാക്കിയതായി ഡോക്‌ടര്‍മാര്‍ അറിയിച്ചു. പെണ്‍കുട്ടിക്ക് രക്തം ദാനം ചെയ്‌തതും പൊലീസുകാരാണ്.
പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതില്‍ നിന്ന് കുട്ടി ഉത്തര്‍പ്രദേശ് പ്രയാഗ്‌രാജ് നിവാസിയാണെന്ന് സൂചന ലഭിച്ചതായി ഉജ്ജയിന്‍ എസ്‌പി സച്ചിന്‍ ശര്‍മ പറഞ്ഞു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തുന്നതെന്നും എസ്‌പി അറിയിച്ചു. പെണ്‍കുട്ടിയുടെ ആരോഗ്യ നില വഷളായതിനാല്‍ അധികം സംസാരിക്കാന്‍ സാധിച്ചില്ലെന്നും അതിനാല്‍ സംഭവം എവിടെയാണ് നടന്നതെന്ന് വ്യക്തമല്ലെന്നും എസ്‌പി പറഞ്ഞു. നിലവില്‍ അജ്ഞാതരായ പ്രതികള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടന്ന് വരികയാണ്.
ഐഐടി വിദ്യാര്‍ഥിനിയെ തുടര്‍ച്ചയായി അഞ്ച് വര്‍ഷം പീഡനത്തിന് ഇരയാക്കിയ വാര്‍ത്ത ദിവസങ്ങള്‍ക്ക് മുമ്പാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഹരിയാനയിലെ പൽവാൽ ജില്ലയിലാണ് സംഭവം നടന്നത്. പെണ്‍കുട്ടി പഠിക്കുന്ന സ്ഥാപനത്തിന്‍റെ ചുമതലക്കാരനും സഹപ്രവർത്തകനും ചേർന്നായിരുന്നു പീഡനം. ഇതിനിടെ പെണ്‍കുട്ടി അഞ്ച് തവണ ഗര്‍ഭിണിയായിരുന്നതായും അപ്പോഴെല്ലാം പ്രതികള്‍ ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തിയതായും പെണ്‍കുട്ടി പരാതിപ്പെട്ടു.
ഐടിഐ സ്ഥാപനത്തിലെ ചുമതലക്കാരനായ നീരജ് തന്‍റെ സഹപ്രവര്‍ര്‍ത്തകനായ അജയോടൊപ്പം ചേർന്നാണ് പെണ്‍കുട്ടിയെ ബലത്സംഗം ചെയ്‌തത്. പരീക്ഷയിൽ അനാവശ്യമായ സ്വാധീനം ചെലുത്തിയെന്നും തൽഫലമായി താന്‍ ഒരു വിഷയത്തിൽ തോറ്റെന്നും പെണ്‍കുട്ടി ആരോപിച്ചിരുന്നു. തനിക്ക് വഴങ്ങാൻ വിസമ്മതിച്ചാല്‍ വിദ്യാഭ്യാസപരമായി അവളെ ഉപദ്രവിക്കുമെന്ന് നീരജ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞിട്ടുണ്ട്. പ്രതികൾ വിദ്യാർഥിനിയുടെ അശ്ലീല വീഡിയോകൾ പകർത്തുകയും അത് വൈറലാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു. വീഡിയോ ഡിലിറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട പെണ്‍കുട്ടിയുടെ അക്കൗണ്ടില്‍ നിന്ന് നീരജ് പണം പിന്‍വലിക്കുകയും ചെയ്‌തു.
Also Read: ITI Student Raped For Five Years: തുടര്‍ച്ചയായി 5 വര്‍ഷം ബലാത്സംഗം, പലതവണ ഗര്‍ഭഛിദ്രം; ഐടിഐ വിദ്യാര്‍ഥിനി നേരിട്ടത് കൊടിയ പീഡനം