ഹൈദരാബാദ്: ജൂബിലി ഹിൽസിൽ പ്രായപൂത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ അന്വേഷണം വേഗത്തിലാക്കി പൊലീസ്. പൊലീസ് വീണ്ടും പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തെ തുടർന്നുള്ള സിസിടിവി ദൃശ്യങ്ങളും ഫോട്ടോകളും കാണിച്ചാണ് പെൺകുട്ടിയിൽ നിന്ന് കേസിനാസ്‌പദമായ വിവരങ്ങൾ ശേഖരിച്ചത്.
സംഭവത്തിൽ അന്വേഷണ സംഘം പ്രതികളെ തിരിച്ചറിയുകയും എംഎൽഎയുടെ മകൻ ഉൾപ്പെടെ 5പേരെ അറസ്റ്റ് ചെയ്‌തിരുന്നു. എംഎൽഎയുടെ മകൻ സംഘത്തോടൊപ്പമുണ്ടായിരുന്നെങ്കിലും ബലാത്സംഗം ചെയ്‌തിട്ടില്ലെന്നും സംഭവത്തിന് മുമ്പ് ഇയാൾ വാഹനത്തിൽ നിന്ന് ഇറങ്ങിയെന്നും പൊലീസ് പറഞ്ഞു. അറസ്റ്റിലായ സദുദീൻ മാലിക് (18) ഒഴികെ ബാക്കി 4പേരും പ്രായപൂർത്തിയാകാത്തവരാണ്.