ആനകപ്പള്ളി (ആന്ധ്രാപ്രദേശ്) : ആന്ധ്രാപ്രദേശിൽ ആറ് വയസുകാരിയെ അതിക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കി അയൽവാസി. ആനകപ്പള്ളിയിലാണ് ദാരുണമായ സംഭവം. ശേഷം കടന്നുകളഞ്ഞ പ്രതി സായിക്കുവേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.
ആറ് വയസുകാരിയെ ക്രൂരബലാത്സംഗത്തിനിരയാക്കി അയല്‍വാസി ; പ്രതി ഒളിവിൽ - ആറ് വയസുകാരിയെ അയൽവാസി പീഡിപ്പിച്ചു
മൂത്ത സഹോദരിയോടൊപ്പം ശുചിമുറിയിലേക്ക് പോയ പെൺകുട്ടിയെ അയൽവാസി തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു
മൂത്ത സഹോദരിയോടൊപ്പം ശുചിമുറിയിലേക്ക് പോയതായിരുന്നു പെൺകുട്ടി. ഇതിനിടെ സായ് കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ ആരോ തട്ടിക്കൊണ്ടുപോയതായി സഹോദരി മാതാപിതാക്കളെ അറിയിച്ചതിനെ തുടർന്ന് അവർ അന്വേഷണം ആരംഭിച്ചു. ഇതിനിടെ കടുത്ത രക്തസ്രാവവുമായി പെൺകുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തി. ഉടൻതന്നെ കുട്ടിയെ സമീപത്തെ ഏരിയ ആശുപത്രിയിലേക്ക് മാറ്റി.
കുറ്റകൃത്യത്തിന് ശേഷം സംഭവസ്ഥലത്തുനിന്നും കടന്നുകളഞ്ഞ പ്രതിയെ കണ്ടുപിടിക്കുന്നതിനായി മൂന്ന് സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ടെന്നും പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും നരസിപട്ടണം എഎസ്‌പി വി.മണികണ്‌ഠ പറഞ്ഞു.