കേരളം

kerala

ETV Bharat / bharat

ബാലികയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി, മൃതദേഹം ഒളിപ്പിച്ചത് കട്ടിലിനടിയിൽ ; അയല്‍വാസിയായ യുവാവ് പിടിയിൽ - ബാലികയെ പീഡിപ്പിച്ചു

നാല് വയസുകാരിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി യുവാവ്. ബുലന്ദ്ഷഹർ ജില്ലയിലാണ് സംഭവം.

minor girl murdered after rape in up  uttar pradesh  minor girl murdered  four year old girl murdered after rape  rape case in up  rape murder in up  ബലാത്സംഗം  പീഡന മരണം  നാല് വയസുകാരിയെ പീഡിപ്പിച്ചു  ബാലികയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി  ബാലികയെ പീഡിപ്പിച്ചു  പെൺകുട്ടിയെ പീഡിപ്പിച്ച് കൊന്നു
ബലാത്സംഗം

By

Published : Apr 24, 2023, 12:51 PM IST

ബുലന്ദ്ഷഹർ : ഉത്തർപ്രദേശിൽ നാല് വയസുകാരിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ അയൽവാസിയായ യുവാവ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. ബുലന്ദ്ഷഹർ ജില്ലയിലെ ജഹാംഗീരാബാദിൽ ഞായറാഴ്‌ചയാണ് സംഭവം.

ഞായറാഴ്‌ച വൈകുന്നേരം നാല് മണിയോടെയാണ് കുട്ടിയെ കാണാതായത്. വീട്ടുകാർ തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന്, കുട്ടിയുടെ കുടുംബവും നാട്ടുകാരും ചേർന്ന് തൊട്ടടുത്ത വീടുകളിലെല്ലാം തെരച്ചിൽ നടത്തി. ഇതിനിടെയാണ് കുട്ടിയുടെ മൃതദേഹം പ്രതിയുടെ വീട്ടിലെ കട്ടിലിനടിയിൽ നിന്ന് കണ്ടെടുത്തത്.

ഞായറാഴ്‌ച രാത്രി ഒമ്പതരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രതിയായ യുവാവിനെ നാട്ടുകാർ മർദിച്ച് പൊലീസിൽ ഏൽപ്പിച്ചു. ആൾക്കൂട്ട ആക്രമണത്തിൽ സാരമായി പരിക്കേറ്റ പ്രതിയെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയുടെ വീട്ടിൽ നിന്ന് പെൺകുട്ടിയുടെ രക്തം പുരണ്ട വസ്ത്രങ്ങളും പൊലീസ് കണ്ടെടുത്തു.

പ്രതി മയക്കുമരുന്നിന് അടിമയാണെന്നാണ് സൂചന. പെൺകുട്ടിയുടെ മൃതദേഹം പൊലീസ് പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

ABOUT THE AUTHOR

...view details