നാഗ്‌പൂര്‍ : മഹാരാഷ്‌ട്രയിലെ സാവ്‌നറില്‍ പത്താം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്‌തു. സ്‌കൂൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ, വീട്ടിലെത്തിക്കാമെന്ന വ്യാജേന കാറില്‍ കൊണ്ടുപോയാണ് പീഡനത്തിന് ഇരയാക്കിയത്. ജനുവരി 24നുണ്ടായ സംഭവത്തില്‍, പ്രതികളായ അഖില്‍ എന്ന അക്കി മഹാദേവ് ഭോംഗെ, പവൻ വിത്തൽ ഭാസകവരെ എന്നിവരെ പൊലീസ് അറസ്റ്റുചെയ്‌തു.
10ാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി ; സുഹൃത്ത് കാറില്‍ കയറ്റിയത് വീട്ടിലാക്കാമെന്ന വ്യാജേന - കൂട്ടബലാത്സംഗത്തിന് ഇരയാക്കി
പെണ്‍കുട്ടിയുമായി സൗഹൃദമുണ്ടായിരുന്ന യുവാവും ഇയാളുടെ കൂട്ടുകാരനുമാണ് വീട്ടിലാക്കാമെന്ന വ്യാജേന വിജനമായ സ്ഥലത്തെത്തിച്ച് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌തത്
കൂട്ടബലാത്സംഗത്തിന് ഇരയാക്കി
അതിജീവിതയെ, വീട്ടില്‍ എത്തിക്കുന്നതിന് പകരം ഖാപ മാർഗിലെ വിജനമായ സ്ഥലത്തെത്തിച്ചാണ് ബലാത്സംഗം ചെയ്‌തത്. യുവാക്കളില്‍ ഒരാളുമായി പെണ്‍കുട്ടിയ്‌ക്ക് സൗഹൃദമുണ്ടായിരുന്നു. ഇയാള്‍ കൂട്ടുപ്രതിയുമായി കാറിലെത്തുകയും തുടര്‍ന്ന് പെണ്‍കുട്ടിയെ പരിചയപ്പെടുത്തുകയും ചെയ്‌ത ശേഷമാണ് വീട്ടിലേക്കെന്ന വ്യാജേന തട്ടിക്കൊണ്ടുപോയത്.