ലത്തേഹാർ (ജാർഖണ്ഡ്):സുഹൃത്തിനൊപ്പം സംഗീത പരിപാടി കാണാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് റെയില്‍വേ സ്റ്റേഷനില്‍ ക്രൂര പീഡനം. മദ്യ ലഹരിയിലെത്തിയ 10 ആണ്‍കുട്ടികളാണ് പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. പ്രതികളെ പൊലീസ് പിടികൂടി. പീഡനത്തിന് ഇരയായ പെണ്‍കുട്ടി സദർ ആശുപത്രിയിൽ ചികിത്സയിലാണ്.
ജാർഖണ്ഡിലെ ലത്തേഹാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ലത്തേഹാറില്‍ വെള്ളിയാഴ്‌ച (ഒക്‌ടോബര്‍ 7) നടന്ന സംഗീത പരിപാടി കാണാനെത്തിയതായിരുന്നു പെണ്‍കുട്ടിയും സുഹൃത്തായ ആണ്‍കുട്ടിയും. പരിപാടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായത്.