ലഖ്നൗ: യുപിയിലെ ബറേലിയില്‍ 11കാരിയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കൊലപാതകത്തിന് മുമ്പ് കുട്ടിയെ ബലാത്സംഗം ചെയ്തതായി പൊലീസ് സംശയിക്കുന്നുണ്ട്. ശനിയാഴ്ച രാവിലെ എട്ടൊടെ സൈക്കിളിൽ കുടുംബത്തിന്‍റെ വയലിലേക്ക് പോയ ആറാം ക്ലാസ് വിദ്യാർഥിനിയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് (എസ്എസ്‌പി) രോഹിത് സിങ് സജവാൻ പറഞ്ഞു.
വീടിന് 800 മീറ്റര്‍ അകലെ നിന്നാണ് കുട്ടിയുടെ വസ്ത്രങ്ങളും സെെക്കിളും കണ്ടെത്തിയെതെന്നും എസ്എസ്‌പി അറിയിച്ചു. മൂര്‍ച്ചയേറിയ അറ്റമുള്ള ഒരു ആയുധമുപയോഗിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കരുതുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാത്രിയോടെ ആറ് പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്തു വരികയാണ്.