കേരളം

kerala

ETV Bharat / bharat

7 വയസുകാരിയെ 17 കാരന്‍ പീഡിപ്പിച്ചു ; സംഭവം ഹത്രാസില്‍ - സിക്കന്ദ്രറാവു പീഡനം

Rape in Hathras : പീഡനത്തെത്തുടര്‍ന്ന് കുട്ടിക്ക് വയ്യാതാകുകയും നടക്കാന്‍ പോലും കഴിയാത്ത സാഹചര്യം ഉണ്ടാവുകയും ചെയ്‌തതോടെയാണ് വിവരം പുറത്തറിയുന്നത്. വിവരമറിഞ്ഞ രക്ഷിതാക്കൾ ഉടൻ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു

Etv Bharat Minor Girl Allegedly Raped By Teenage Boy  Minor Girl Allegedly Raped In Hathras UP  Hathras Rape  ഹത്രാസില്‍ പീഡനം  ഉത്തർപ്രദേശ് പീഡനം  സിക്കന്ദ്രറാവു പീഡനം  7 വയസുകാരിയെ 17 കാരന്‍ പീഡിപ്പിച്ചു
Minor Girl Allegedly Raped By Teenage Boy In Hathras UP

By ETV Bharat Kerala Team

Published : Nov 11, 2023, 4:09 PM IST

Updated : Nov 11, 2023, 6:46 PM IST

ഹത്രാസ് : ഉത്തർപ്രദേശിലെ ഹത്രാസില്‍ 7 വയസുകാരിയെ 17 കാരന്‍ പീഡിപ്പിച്ചതായി പരാതി. ഹത്രാസിലെ സിക്കന്ദ്രറാവു (Sikandra Rau) പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗ്രാമത്തിൽ നവംബർ 7 നാണ് പീഡനം നടന്നത്. പെണ്‍കുട്ടിയുടെ പിതാവിന്‍റെ പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണമാരംഭിച്ചു (Minor Girl Allegedly Raped By Teenage Boy In Hathras UP).

പീഡനത്തെത്തുടര്‍ന്ന് കുട്ടിക്ക് വയ്യാതാവുകയും നടക്കാന്‍ പോലും കഴിയാത്ത സാഹചര്യം ഉണ്ടാവുകയും ചെയ്‌തതോടെയാണ് സംഭവം പുറത്തറിയുന്നത്. വിവരമറിഞ്ഞ രക്ഷിതാക്കൾ ഉടൻ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വിഷയം അന്വേഷിച്ചുവരികയാണെന്നും നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും സിക്കന്ദ്രറാവു പൊലീസ് സ്റ്റേഷൻ ഇൻചാർജ് ആശിഷ് കുമാർ സിംഗ് പറഞ്ഞു.

നവംബർ 7ന് ചൊവ്വാഴ്‌ച ഉച്ചകഴിഞ്ഞ് 2.30 ഓടെ, തിക്രി ഖുർദ് (Tikri Khurd) ഗ്രാമത്തിൽ തന്‍റെ വീട്ടിൽ നിന്ന് 500 മീറ്റർ അകലെയുള്ള വഴിയരികിൽ ആടുമേയ്ച്ചുകൊണ്ടിരിക്കുകയായിരുന്നു പെണ്‍കുട്ടി. ഇതിനിടെ പ്രദേശത്ത് താമസിക്കുന്ന 17 കാരന്‍ കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു. പെൺകുട്ടി പ്രതിഷേധിച്ചപ്പോൾ ബലം പ്രയോഗിച്ച് അവളെ സമീപത്തെ ആളൊഴിഞ്ഞ പഴയ കെട്ടിടത്തിനുള്ളിലേക്ക് കൊണ്ടുപോയ ശേഷമായിരുന്നു പീഡനം. കുട്ടി നിലവിളിച്ചപ്പോൾ അവളെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പിതാവ് പറഞ്ഞു.

പീഡന കേസില്‍ 109 വർഷം കഠിനതടവ്: അതേസമയം പത്തനംതിട്ടയില്‍ തമിഴ്‌നാട് സ്വദേശിയായ 12 വയസുകാരിയെ ദത്തെടുത്ത് കൂടെ താമസിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് പ്രത്യേക കോടതി കഠിന ശിക്ഷ വിധിച്ചു (Girl was adopted and sexually abused). പന്തളം കുരമ്പാല പൂഴിക്കാട് സ്വദേശി അനിയനെന്ന് വിളിക്കുന്ന തോമസ് സാമുവൽ (63) ന് അടൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതിയാണ് 109 വർഷം കഠിനതടവും 6,25,000 പിഴയും ശിക്ഷ വിധിച്ചത്.

2021 മാർച്ച്‌ 26 നും 2022 മേയ് 30 നുമിടയിലുള്ള കാലയളവിലാണ് പ്രതിയുടെ വീട്ടിൽ വച്ച് പെൺകുട്ടിയെ പീഡിപ്പിച്ചത്. മക്കൾ ഇല്ലാതിരുന്ന പ്രതിയും ഭാര്യയും പെൺകുട്ടിയെ വീട്ടിലെത്തിച്ച് ഒപ്പം താമസിപ്പിച്ചു. സംരക്ഷിക്കാമെന്ന് സമ്മതിച്ച് വാക്കുനൽകി ഏറ്റെടുത്ത ശേഷം, കുട്ടിയെ ക്രൂരമായ ലൈംഗിക പീഡനത്തിനാണ് പിന്നീട് പ്രതി വിധേയയാക്കിയത്.

Also Read:പ്രണയബന്ധം: സ്വകാര്യ ഭാഗങ്ങളിൽ കുരുമുളക് തേച്ചു, പെൺസുഹൃത്തിന്‍റെ വീട്ടുകാരുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു

2022 ഓഗസ്റ്റ് 23 ന് അന്നത്തെ പന്തളം പൊലീസ് ഇൻസ്‌പെക്‌ടർ ആയിരുന്ന ശ്രീകുമാറാണ് കേസന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. അത്യന്തം ദുരിതപൂർണമായ ജീവിതത്തിനിടെ ബാലിക നേരിട്ട ദുരനുഭവങ്ങൾ ബോധ്യപ്പെട്ട കോടതി, ഇന്ത്യൻ ശിക്ഷാ നിയമം, പോക്‌സോ, ബാലനീതി നിയമം എന്നിവയിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കുറ്റക്കാരനെന്ന് കണ്ടെത്തി പ്രതിക്ക് കടുത്ത ശിക്ഷ വിധിക്കുകയായിരുന്നു. കേസിന്‍റെ വിചാരണയ്‌ക്കിടെ പ്രോസിക്യൂഷന്‍ 26 രേഖകളും 16 സാക്ഷികളെയും ഹാജരാക്കി.

Last Updated : Nov 11, 2023, 6:46 PM IST

ABOUT THE AUTHOR

...view details