മൗണ്ട് അബു (രാജസ്ഥാൻ): മൗണ്ട് അബുവിൽ 15കാരി കൂട്ടബലാത്സംഗത്തിനിരയായി. ശനിയാഴ്‌ച വൈകുന്നേരമാണ് സംഭവം. സാധനങ്ങൾ വാങ്ങാൻ മാർക്കറ്റിൽ പോയതായിരുന്നു പെൺകുട്ടി.
തിരികെ വരുന്ന വഴി രണ്ട് പേർ ചേർന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മ്യൂസിയം ക്രോസ്‌റോഡിലുള്ള ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ പരിസരത്ത് വച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം പെൺകുട്ടിയെ സ്ഥലത്ത് ഉപേക്ഷിച്ചിട്ട് പ്രതികൾ കടന്നുകളഞ്ഞു. തുടർന്ന് പെൺകുട്ടി വീട്ടിലെത്തി കാര്യങ്ങൾ വിവരിച്ചപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്.