ലഖ്‌നൗ: കൊവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ കർഫ്യൂ ലംഘിച്ചെന്ന ആരോപണത്തെ തുടർന്ന് പൊലീസ് മർദനമേറ്റ പതിനേഴുക്കാരൻ മരിച്ചു. സംഭവത്തിൽ കോൺസ്‌റ്റബിൾ വിജയ് ചൗധരിയെ സസ്‌പെൻഡ് ചെയ്യുകയും ഹോം ഗാർഡ് സത്യപ്രകാശിനെ ജോലിയിൽ നിന്ന് പിരിച്ചു വിടുകയും ചെയ്‌തതായി പൊലീസ് പ്രസ്‌താവന പുറത്തിറക്കി.
യുപിയിൽ കർഫ്യൂ ലംഘിച്ചെന്ന ആരോപണത്തെ തുടർന്ന് മർദനമേറ്റ പതിനേഴുക്കാരൻ മരിച്ചു
ഭട്‌പുരി എന്ന പ്രദേശത്ത് കുട്ടി വീടിന് പുറത്ത് പച്ചക്കറി വിൽക്കുന്നതിനിടെയാണ് സംഭവം നടക്കുന്നത്.
ഭട്‌പുരി എന്ന പ്രദേശത്ത് കുട്ടി വീടിന് പുറത്ത് പച്ചക്കറി വിൽക്കുന്നതിനിടെയാണ് സംഭവം നടക്കുന്നത്. കർഫ്യൂ ലംഘിച്ചെന്ന് ആരോപിച്ച് കുട്ടിയെ പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടു പോകുകയും മർദനത്തെ തുടർന്ന് അവശനിലയിലായ കുട്ടിയെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിലേക്ക് കൊണ്ടു പോകുകയും ചെയ്‌തിരുന്നു. പൊലീസിന്‍റെ നടപടിയിൽ പ്രതിഷേധിച്ച് ജനങ്ങൾ റോഡ് ഉപരോധിച്ചു. കുറ്റവാളികൾക്കെതിരെ നടപടിയെടുക്കണമെന്നും കുടുംബാംഗങ്ങൾക്ക് നഷ്‌ടപരിഹാരം നൽകണമെന്ന് ജനങ്ങൾ ആവശ്യപ്പെടുകയും ചെയ്‌തു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ മരിച്ച് കുട്ടിയുടെ വീട്ടിൽ എത്തി കുടുംബാംഗങ്ങളെ കണ്ടു.
അതേ സമയം കൊവിഡ് പ്രതിരോധ പ്രവർത്തനത്തനത്തിന്‍റെ ഭാഗമായി സംസ്ഥാന സർക്കാർ മെയ് 24 ന് രാവിലെ 7 മണി വരെ കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ്.