കേരളം

kerala

ETV Bharat / bharat

മരത്തില്‍ കെട്ടി മര്‍ദിച്ചു, ദേഹത്ത് മൂത്രമൊഴിച്ചു ; മാങ്ങ പറിച്ചതിന് ദളിത് ബാലന് ക്രൂരപീഡനം - മാമ്പഴം പറിച്ചതിന് പ്രായപൂർത്തിയാകാത്ത ദളിത് ആൺകുട്ടിക്ക് മർദനം

സംഭവത്തിന്‍റെ വീഡിയോ അക്രമികള്‍ തന്നെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു.

Jalgaon_disput  മുംബൈ  മഹാരാഷ്‌ട്രയിലെ ജൽഗാവ്  മാമ്പഴം പറിച്ചതിന് പ്രായപൂർത്തിയാകാത്ത ദളിത് ആൺകുട്ടിക്ക് മർദനം  Minor dalit boy beaten up by tying to tree for stealing mangoes
മാമ്പഴം പറിച്ചതിന് പ്രായപൂർത്തിയാകാത്ത ദളിത് ആൺകുട്ടിക്ക് മർദനം

By

Published : Jun 8, 2021, 3:59 PM IST

മുംബൈ :മഹാരാഷ്‌ട്രയിലെ ജൽഗാവിൽ മാങ്ങ പറിച്ചതിന് പ്രായപൂർത്തിയാകാത്ത ദളിത് ബാലന് ക്രൂര മർദനം. സംഭവത്തിൽ രണ്ട് പേര്‍ അറസ്റ്റിലായി.തോട്ടം ഉടമ രവീന്ദ്ര പാട്ടീൽ സുഹൃത്ത് പ്രവീൺ പവ്ര്യ എന്നിവരാണ് പിടിയിലായത്. ജൂൺ അഞ്ചിനായിരുന്നു നടുക്കുന്ന സംഭവം.

കുട്ടിയെ മരത്തിൽ കെട്ടിയിട്ട് നിഷ്ഠൂരമായി മർദിക്കുകയും ദേഹത്ത് മൂത്രമൊഴിക്കുകയും ചെയ്തു. തുടര്‍ന്ന് ഇതിന്‍റെ വീഡിയോ അക്രമികള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

Also Read: ബിഹാറിൽ മദ്രസയിൽ സ്‌ഫോടനം

സംഭവം നടന്ന പിറ്റേ ദിവസം തന്നെ ഇരയും അമ്മാവനും പൊലീസിൽ പരാതി നൽകി. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് അറസ്റ്റുണ്ടായത്. മാമ്പഴം പറിച്ച കുട്ടിയെ പ്രവീൺ പവ്ര്യ പിടികൂടി ഫാം ഉടമയായ രവീന്ദ്ര പാട്ടീലിനെ ഏൽപിക്കുകയായിരുന്നു.

തുടർന്ന് ഇരുവരും ചേർന്ന് കുട്ടിയെ മരത്തിൽ കെട്ടിയിട്ട് മർദിക്കുകയും അസഭ്യവര്‍ഷം നടത്തുകയും ദേഹത്ത് മൂത്രം ഒഴിക്കുകയും ചെയ്തു. അതേസമയം ഇരയുടെ ദേഹത്ത് മൂത്രമൊഴിച്ചതിന് തെളിവില്ലെന്നാണ് പൊലീസ് വാദം. സംഭവത്തിൽ വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു.

ABOUT THE AUTHOR

...view details