ലഖ്നൗ:ഉത്തർപ്രദേശിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്തു. ബന്ദ ജില്ലയിലെ ഗിർവാൻ പൊലീസ് സ്റ്റേഷൻ പരിധിയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. സംഭവത്തിൽ പോക്‌സോ നിയമപ്രകാരം പ്രതികൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ബലാത്സംഗം ചെയ്യപ്പെട്ട പെൺകുട്ടിയുടെ നില ഗുരുതരമാണെന്നും കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പൊലീസ് പറഞ്ഞു.
ഉത്തർപ്രദേശിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്തു - അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്തു
സംഭവത്തിൽ പോക്‌സോ നിയമപ്രകാരം പ്രതികൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു
ഉത്തർപ്രദേശിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്തു
പെൺകുട്ടിയുടെ അമ്മ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് ബലാത്സംഗം നടന്നതെന്നും പെൺകുട്ടിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചതായും പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി സെക്ഷൻ 376, പോക്സോ ആക്ട് സെക്ഷൻ ആറ് എന്നിവ പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്തു.