കേരളം

kerala

ETV Bharat / bharat

ഹനുമാന്‍ ജയന്തി : ക്രമസമാധാനപാലനത്തിന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം - കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

രാമനവമി ആഘോഷങ്ങള്‍ക്കിടെ രാജ്യത്തിന്‍റെ പലഭാഗത്തായി ഉണ്ടായ വര്‍ഗീയ കലാപങ്ങളുടെ പശ്ചാത്തലത്തില്‍ വരാനിരിക്കുന്ന ഹനുമാന്‍ ജയന്തിയോടനുബന്ധിച്ച് ക്രമസമാധാനപാലനത്തിന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

Hanuman Jayanti  MHA  law and order during Hanuman Jayanti  Hanuman Jayanti violence  when is Hanuman Jayanti  Hanuman Jayanti 2023  MHA  Ministry of Home affairs  law and order during Hanuman Jayanti  ഹനുമാന്‍ ജയന്തിയോടനുബന്ധിച്ച്  ഹനുമാന്‍ ജയന്തി  ക്രമസമാധാനപാലനത്തിന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം  സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി  കേന്ദ്ര ആഭ്യന്തര മന്ത്രാലയം  രാമനവമി  വര്‍ഗീയ കലാപങ്ങളുടെ പശ്ചാത്തലത്തില്‍  ഹനുമാന്‍  ആഭ്യന്തര മന്ത്രാലയം  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ  അമിത് ഷാ
ക്രമസമാധാനപാലനത്തിന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

By

Published : Apr 5, 2023, 10:50 PM IST

ന്യൂഡല്‍ഹി :വരാനിരിക്കുന്ന ഹനുമാന്‍ ജയന്തി ആഘോഷത്തിന്‍റെ ഭാഗമായി ക്രമസമാധാനം ഉറപ്പിക്കാന്‍ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണപ്രദേശങ്ങളോടും നിര്‍ദേശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാമനവമി ഘോഷയാത്രയ്‌ക്കിടെ രാജ്യത്തിന്‍റെ പലഭാഗത്തായി ഉണ്ടായ വര്‍ഗീയ കലാപങ്ങളുടെ പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിര്‍ദേശം. ഏപ്രില്‍ ആറിന് നടക്കുന്ന രാമനവമിയോടനുബന്ധിച്ച് ക്രമസമാധാന പാലനത്തിന് നിര്‍ദേശം നല്‍കിയതായി ആഭ്യന്തര മന്ത്രാലയ വക്താവാണ് വ്യക്തമാക്കിയത്.

ക്രമസമാധാന സംരക്ഷണം, ഉത്സവത്തിന്‍റെ സമാധാനപരമായ നടത്തിപ്പ്, സമൂഹത്തിനിടയിലെ സാമുദായിക സൗഹൃദം തകര്‍ക്കുന്ന ഘടകങ്ങളെ നിരീക്ഷിക്കല്‍ എന്നിവ ഉറപ്പാക്കാന്‍ സര്‍ക്കാരുകളെ പ്രോത്സാഹിപ്പിക്കുന്നതാണ് നിര്‍ദേശമെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു. അക്രമത്തില്‍ ഉള്‍പ്പെടുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും നിര്‍ദേശിച്ചതായും അദ്ദേഹം വ്യക്തമാക്കി. ചൊവ്വാഴ്‌ച വൈകുന്നേരം ആഭ്യന്തര മന്ത്രാലയം നടത്തിയ സുരക്ഷ അവലോകന യോഗത്തിന് ശേഷമാണ് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതെന്നും മന്ത്രാലയം അറിയിച്ചു.

നിര്‍ദേശം എന്തിന്: രാമനവമി ഘോഷയാത്രയ്ക്കിടെ രാജ്യത്തുടനീളം വിവിധ സംസ്ഥാനങ്ങളിലായി അരങ്ങേറിയ അക്രമസംഭവങ്ങളിൽ ആഭ്യന്തര മന്ത്രാലയത്തിന് ആശങ്കയുണ്ടെന്നും ന്യൂനപക്ഷ ആധിപത്യമുള്ള പ്രദേശങ്ങളിൽ കൃത്യമായ ജാഗ്രത പുലർത്താൻ ആഭ്യന്തര മന്ത്രാലയം സംസ്ഥാന ഭരണകൂടങ്ങളോടും സുരക്ഷാ ഏജൻസികളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഇതുപ്രകാരം പശ്ചിമ ബംഗാൾ, ബിഹാർ, മഹാരാഷ്‌ട്ര, ഗുജറാത്ത് ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലുണ്ടായ മോശം ക്രമസമാധാന നിലയെക്കുറിച്ച് നോർത്ത് ബ്ലോക്കിൽ ആഭ്യന്തര മന്ത്രി അമിത് ഷാ, ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല, കേന്ദ്ര അർധസൈനിക മേധാവികൾ എന്നിവരുമായി സുരക്ഷ അവലോകന യോഗം നടത്തിയതായും അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. മാത്രമല്ല ക്രമസമാധാന നില നിലനിർത്തുന്നതിൽ ബിഹാർ സർക്കാരിനെ സഹായിക്കാൻ അര്‍ധസൈനിക സേനയെ അയച്ചതിന് പിന്നാലെ പശ്ചിമ ബംഗാളില്‍ അരങ്ങേറിയ അക്രമങ്ങളെക്കുറിച്ച് സംസ്ഥാന സർക്കാരിൽ നിന്ന് വിശദമായ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കഴിഞ്ഞദിവസം ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.

എങ്ങും അശാന്തി :അതേസമയം രാമനവമി ആഘോഷങ്ങൾക്കിടെ ബിഹാറിൽ വർഗീയ കലാപം പൊട്ടിപ്പുറപ്പെടുകയായിരുന്നു. കലാപവുമായി ബന്ധപ്പെട്ട് 45 പേരെ പൊലീസ് അറസ്‌റ്റ് ചെയ്യുകയുമുണ്ടായി. നളന്ദയിൽ 27 പേരെയും സസാറാമിൽ 18 പേരെയുമാണ് അറസ്റ്റ് ചെയ്‌തത്. മാത്രമല്ല അക്രമികൾ വാഹനങ്ങളും വീടുകളും കത്തിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. സംഘർഷം വീണ്ടും പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് വെള്ളിയാഴ്‌ച ഉച്ചയോടെ ജില്ല ഭരണകൂടം നിരോധനാജ്ഞയും ഏർപ്പെടുത്തി.

രാമനവമി ആഘോഷങ്ങള്‍ക്കിടെയുണ്ടായ വർഗീയ അക്രമ സംഭവങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആശങ്ക രേഖപ്പെടുത്തിയിരുന്നു. ബിഹാറിലെ സ്ഥിതിഗതികൾ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അമിത് ഷായെ അറിയിച്ചതിനെ തുടർന്ന് ക്രമസമാധാനം നിലനിർത്തുന്നതിനും സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതിനുമായി കൂടുതൽ അർധസൈനിക സേനയെ ബിഹാറിലേക്ക് അയക്കാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിരുന്നു. ബിഹാർ സർക്കാരിന്‍റെ അഭ്യർഥനയെ തുടർന്നായിരുന്നു അധിക സേനയെ അയച്ചത്. മാത്രമല്ല സംഘർഷവും നിരോധനാജ്ഞയും നിലനിൽക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ബിഹാർ സന്ദർശനം റദ്ദാക്കുകയുമായിരുന്നു.

ABOUT THE AUTHOR

...view details