ന്യൂഡല്‍ഹി:ഇന്ദിരഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്നതിന് മുന്‍പ് ഇന്‍ഡിഗോ വിമാനത്തിന്‍റെ എഞ്ചിന് തീപിടിച്ചതില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയം. സംഭവത്തില്‍ പരിശോധന നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. പരിശോധന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികള്‍ പ്രഖ്യാപിക്കുക.
വിമാന എഞ്ചിനില്‍ തീ പിടിച്ച സംഭവം: അന്വേഷണം പ്രഖ്യാപിച്ച് വ്യോമയാന മന്ത്രാലയം - വ്യോമയാന മന്ത്രാലയം
ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും ബെംഗളൂരുവിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഇന്‍ഡിഗോ 6E2131 വിമാനത്തിന്‍റെ എഞ്ചിനിലാണ് തീ പടര്‍ന്ന് പിടിച്ചത്. സംഭവത്തില്‍ ഡിജിസിഎയോട് വിശദമായ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വ്യോമയാന മന്ത്രാലയത്തിന്‍റെ നിര്‍ദേശം
ടേക്ക് ഓഫിനിടെ ഇന്‍ഡിഗോ വിമാന എഞ്ചിനില്‍ തീ പിടിച്ച സംഭവം: അന്വേഷണം പ്രഖ്യാപിച്ച് വ്യോമയാന മന്ത്രാലയം
ഡല്‍ഹിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് ഇന്നലെ രാത്രി പുറപ്പെടേണ്ടിയിരുന്ന ഇന്‍ഡിഗോ 6E2131 വിമാനത്തിന്‍റെ എഞ്ചിനിലാണ് തീ പിടിച്ചത്. 177 യാത്രക്കാരും 7 ജീവനക്കാരും ഉള്‍പ്പടെ 184 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും അവര്‍ക്കായി മറ്റൊരു വിമാനം ഏര്‍പ്പെടുത്തിയെന്നും വിമാന കമ്പനി ഔദ്യോഗിക വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചിരുന്നു.
Last Updated : Oct 29, 2022, 5:47 PM IST