ബിഹാര്‍ തെരഞ്ഞെടുപ്പ് ജയം; പ്രധാനമന്ത്രിയെ അഭിനന്ദിച്ച് കേന്ദ്ര മന്ത്രിസഭ - പ്രധാനമന്ത്രി നരേന്ദ്ര മോദി
ബിഹാറില്‍ തെരഞ്ഞെടുപ്പ് പ്രചാരണ നേതൃത്വം ഏറ്റെടുത്ത മോദി സംസ്ഥാനത്ത് മൂന്ന് ഘട്ടങ്ങളിലായി 12 റാലികളിലാണ് പങ്കെടുത്തത്. മത്സരിച്ച 110 സീറ്റുകളില്‍ 74 എണ്ണത്തിലും ബിജെപി ജയിച്ചിരുന്നു.

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ നേടിയ വിജയത്തില്‍ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് കേന്ദ്ര മന്ത്രിസഭ. പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടും ജന പിന്തുണയും എന്‍ഡിഎയുടെ വിജയത്തില്‍ നിര്‍ണായകമായെന്ന് മന്ത്രിമാര്‍ അഭിപ്രായപ്പെട്ടു. ഓണ്‍ലൈനിലൂടെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ യോഗത്തിലാണ് മോദിയെ മന്ത്രിമാര്‍ അഭിനന്ദിച്ചത്. ദേശീയ ജനാധിപത്യ സഖ്യത്തിന്‍റെ പ്രചാരണ നേതൃത്വം ഏറ്റെടുത്ത മോദി സംസ്ഥാനത്ത് മൂന്ന് ഘട്ടങ്ങളിലായി 12 റാലികളിലാണ് പങ്കെടുത്തത്. മത്സരിച്ച 110 സീറ്റുകളില്‍ 74 എണ്ണത്തിലും ബിജെപി ജയിച്ചിരുന്നു. സഖ്യകക്ഷിയായ ജെഡിയു 43 സീറ്റുകള്‍ നേടി. തേജസ്വി യാദവ് നയിച്ച ആര്‍.ജെ.ഡി 75 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.